വാക്സീൻ നിർബന്ധമാക്കി ഒമാൻ

Share

മസ്കത്ത്: കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെയും ഒമിക്രോൺ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു.

ഒമാനിൽ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികൾക്കു രാജ്യത്തെത്താനും 2 ഡോസ് വാക്സീൻ നിർബന്ധമാക്കി. 72 മണിക്കൂറിനകമുള്ള ആർടി പിസിആർ നെഗറ്റീവ് റിപ്പോർട്ട് കരുതണം. വാക്‌സീനെടുക്കാൻ ആരോഗ്യപ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അസ്ട്രസെനക (കോവിഷീൽഡ്), കോവാക്സിൻ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സ്പുട്നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ് ഒമാൻ അംഗീകരിച്ച വാക്സീനുകൾ.അബുദാബിയിൽ ഗ്രീൻപാസും 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്കേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ.

വാക്സിനേഷന്റെയും പിസിആർ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണു ഗ്രീൻപാസ് ലഭിക്കുക. മറ്റു എമിറേറ്റിൽനിന്ന് അബുദാബിയിലേക്കു വരുന്നവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.കുവൈത്തിൽ എത്തുന്നവർക്ക് 3 ദിവസം നിർബന്ധിത ക്വാറന്റീൻ ‌നിലവിൽ ‌വന്നു. 72 മണിക്കൂറിനു ശേഷം ‌പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ പുറത്തിറങ്ങാം. പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ തുടരണം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ