കോവിഡ് പ്രതിരോധം - വേണ്ടത് വിവേകപൂർണമായ തീരുമാനം

കോവിഡ്-19 ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. എന്നാൽ ശക്തമായ ഇടപെടലിലൂടെ ഫലപ്രദമായ പ്രതിരോധത്തിലൂടെ വ്യാപനം നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. രാജ്യത്തിലെ മറ്റു ഭാഗങ്ങളിൽ ഭീതിജനകമായ അവസ്ഥ സംജാതമായപ്പോഴും മരണ നിരക്ക് കുത്തനെ ഉയർന്നപ്പോഴും നാം കേരളീയർ സുരക്ഷിത മേഖലയിലായിരുന്നു. 2020 മാർച്ച് അവസാനത്തോടെ കോവിഡ് ഭീഷണി കാരണം രാജ്യം അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തി. നമ്മുടെ കേരളവും ലോക്ക്ഡൗണിലായി.

ഒന്നാം വരവിനെ ആരോഗ്യകരമായി അതിജീവിച്ച കേരളത്തിന് കോവിഡിൻ്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. രണ്ടാം തരംഗത്തിൽ മരണം ആയിരം കടക്കുകയും ഇപ്പോൾ പതിനാലായിരത്തിന് മുകളിലെത്തി നിൽക്കുകയുമാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗ വ്യാപനമുള്ള സംസ്ഥാനമായി കേരളം മാറിത്തീർന്നിരിക്കുന്നു 'എവിടെയോ എന്തോ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്.

അടച്ചിടലിൻ്റെയും നൽകുന്ന ഇളവുകളിലെയും അശാസ്ത്രീയത പരിശോധിക്കപ്പെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഇളവുകളും പ്രോട്ടോക്കോൾ ലംഘനങ്ങളും വിസ്മരിച്ചു കൂടാ.. ആരാധനാലയങ്ങൾ അടച്ചു പൂട്ടി മദ്യശാലകൾ യഥേഷ്ടം തുറന്നുകൊടുത്തതിലെ ന്യായീകരണം എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത സമസ്യ തന്നെയാണ്.

ഇപ്പോൾ മൂന്നാം തരംഗത്തിൻ്റെ അതിവേഗത്തിലുള്ള വരവിൻ്റെ ഭീഷണിയിലാണ് നാം. അടച്ചു പൂട്ടിയും അടിച്ചമർത്തിയും മാത്രം കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറാകേണ്ടതുണ്ട്.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ബുദ്ധിപൂർവ്വമായിരിക്കണം, യുക്തിസഹമായിരിക്കണം. വർക്ക് ഷോപ് തുറക്കാൻ അനുവദിക്കുന്ന ദിവസം സ്പെയർ പാർട്സ് കടകൾ അടക്കുകയും അത് മറ്റൊരു ദിവസം തുറക്കാൻ അനുമതി നൽകുന്നതിലെ യുക്തിയും എന്താണെന്ന് മനസ്സിലാകുന്നില്ല. ഇത്തരം തീരുമാനങ്ങൾ കാരണം എല്ലാവരും എല്ലാ ദിവസവും പുറത്തിറങ്ങേണ്ട സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

ഇതിലെല്ലാം പ്രധാനമാണ് വാക്സിനേഷൻ പൂർണ്ണമായി നടത്തുക എന്നുള്ളത്. വീഴ്ച കേന്ദ്രത്തിൻ്റെതായാലും സംസ്ഥാനത്തിൻ്റെതായാലും അതിൻ്റെ ഇരയായിത്തീരുന്നത് സാധാരണ മനുഷ്യരാണ്. വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ ഇനിയും വൈകിക്കൂടെന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്