'കോൻ ബനേഗാ ക്രോർപതി'യിലെ ആദ്യത്തെ കോടിപതി ഇന്നെവിടെയാണെന്നു അറിയാമോ ?

ഇന്ത്യന്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത ചുരുക്കം ചില ടിവി പരിപാടികളില്‍ ഒന്നായിരുന്നു 'കോൻ ബനേഗാ ക്രോർപതി’. ബിഗ് ബി അവതാരകനായി എത്തിയ കോടിപതി ഇന്ത്യന്‍ മിനിസ്ക്രീന്‍ രംഗത്ത് രചിച്ച ചരിത്രം മറ്റൊരു ടിവി ഷോയ്ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

'കോൻ ബനേഗാ ക്രോർപതി'യിലെ ആദ്യത്തെ കോടിപതി ഇന്നെവിടെയാണെന്നു അറിയാമോ ?
crore

ഇന്ത്യന്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത ചുരുക്കം ചില ടിവി പരിപാടികളില്‍ ഒന്നായിരുന്നു 'കോൻ ബനേഗാ ക്രോർപതി’. ബിഗ് ബി അവതാരകനായി എത്തിയ കോടിപതി ഇന്ത്യന്‍ മിനിസ്ക്രീന്‍ രംഗത്ത് രചിച്ച ചരിത്രം മറ്റൊരു ടിവി ഷോയ്ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

കോടിപതി മറ്റു ഭാഷകളില്‍ പ്രമുഖ താരങ്ങള്‍ അവതരിപ്പിച്ചെങ്കിലും ബിഗ്‌ ബിയുടെ അവതരണമികവിനോളം അതൊന്നും എത്തിയില്ല എന്നതാണ് സത്യം. ജൂലൈ 3, 2000 ൽ സംപ്രേഷണം ആരംഭിച്ച കോടിപതി കുറെയേറെ വര്‍ഷങ്ങള്‍ മികച്ച റേറ്റിംഗ് നേടി മുന്നേറിയിരുന്നു. നിരവധി കുടംബങ്ങൾക്ക് ജീവിതം നൽകാനും, നിരവധി സ്വപ്‌നങ്ങൾ പൂവണിയാനും കോടിപതി കാരണമായി. നിരവധി കോടിപതികൾ ഇതിനോടകം ഈ പരിപാടിയിലൂടെ ഉണ്ടായെങ്കിലും പരിപാടിയുടെ ചരിത്രത്തിലെ ആദ്യത്തെ കോടിപതിയെ ഇന്നും മിക്കവാറും ഓര്‍ക്കുന്നു. ഹർഷവർധൻ നവാതെയായിരുന്നു ‘കോൻ ബനേഗാ ക്രോർപതി’യിലെ ആദ്യ കോടിപതി. എന്നാല്‍ അദ്ദേഹം ഇപ്പോഴെവിടെയാണ് ?

മത്സരം ജയിച്ചതോടെ ഒരു വിഐപിയുടെ ജീവിതം എങ്ങനെയായിരിക്കുമോ അങ്ങനെയായിരുന്നു ഒരു വര്ഷക്കാലം ഹർഷവർധൻ ജീവിച്ചത്. പോലീസ് പ്രൊട്ടക്ഷൻ, പുറത്തിറങ്ങിയാൽ ഓട്ടോഗ്രാഫിനായി കാത്ത് നിൽക്കുന്ന ജനം, ഉന്നതരുമായുള്ള കൂടിക്കാഴ്ച്ചകൾ, വിരുന്നുകൾ, ചായ സൽക്കാരങ്ങൾ….അങ്ങനെ രാവും പകലും ആഘോഷമായിരുന്നു ഹർഷവർധന് .എന്നാല്‍ വൈകാതെ തന്നെ

അദേഹത്തിന് ഈ ജീവിതം മടുത്തു തുടങ്ങി. പരിപാടിയിൽ നിന്നും ലഭിച്ച ഒരു കോടി രൂപ തന്റെ പഠനത്തിനായും, മുംബൈയിൽ സ്വന്തമായി വീട് വാങ്ങാനും, ഒരു കാർ വാങ്ങാനുമാണ് ഹർഷവർധൻ ഉപയോഗിച്ചത്.ബാക്കി തുക  കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഇന്ന് പരിപാടികളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുകകൾ പൂർണ്ണമായും ടിഡിഎസ് ഡിഡക്ഷൻ കാരണം ലഭിക്കില്ല, എന്നാൽ തനിക്ക് അന്ന് സമ്മാനത്തുക മുഴുവൻ ലഭിച്ചെന്നും ഹർഷവർധൻ പറയുന്നു. ഐപിഎസ് ഓഫീസറായിരുന്നു ഹർഷവർധന്റെ അച്ഛൻ. അതുകൊണ്ട് തന്നെ ഒരു ഐഎഎസുകാരനാകണം എന്നായിരുന്നു ഹർഷവർധന്റെ സ്വപ്നം. എന്നാൽ സ്റ്റാർ മുന്നോട്ടുവെച്ച ചില കരാറുകൾ കാരണം ഐഎഎസ് മോഹം ഹർഷവർധന് ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഇന്ന് ഇന്ന് ഡച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഹർഷവർധൻ.

2007 ലാണ് ഹർഷവർധന് വിവാഹിതനാകുന്നത്. ഭാര്യ സരിക നവാതെ ഒരു തിയറ്റർ ആർടിസ്റ്റും, മറാത്തി സിനിമാ താരവുമാണ്. ഇരുവർക്കും സരൻഷ് (8), റെയൻഷ് (4) എന്ന രണ്ട് മക്കളും ഉണ്ട്.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്