
മുംബൈ: ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് രൂപയുടെ വിലയിൽ വൻ കുതിപ്പ്.ഒറ്റ ദിവസംകൊണ്ട് 69 പൈസ നഷ്ടപ്പെട്ട ഡോളർ 69.70 രൂപയിലാണു ക്ലോസ് ചെയ്തത്. 70 രൂപയ്ക്കു താഴെയായിരുന്ന ഡോളർ, തുടർച്ചയായ നാലാം ദിവസമാണു താഴോട്ടുപോകുന്നത്. ഡോളർ നിരക്കിൽ 2.2 രൂപ കുറഞ്ഞു. ഈ അടുത്തകാലത്തു 86 ഡോളറായിരുന്ന ഒരു വീപ്പ ബ്രെന്റ് ക്രൂഡിന്. എന്നാൽ ഇന്നലെ വില 56.3 ഡോളറാറായി കുറഞ്ഞ് 36 ശതമാനം ഇടിവാണു ക്രൂഡോയിലിന്നുവന്നിരിക്കുന്നത്. ക്രൂഡ് വില താഴുന്നത് ഇന്ത്യയുടെ വാണിജ്യകമ്മി കുറയ്ക്കും.അതുകൊണ്ടാണ് രൂപയ്ക്ക് വൻ നേട്ടം സാധ്യമായത്.