ലോകത്തിലെ ഏറ്റവും ആഡംബരമായ ജോലിയുടെ വിശേഷങ്ങള്‍ അറിയാണോ ?

0

ലോകത്തിലെ ഏറ്റവും ആഡംബരമായ ജോലി ഏതാണെന്ന് അറിയാമോ ?എല്ലാ ജോലിക്കും അതിന്റേതായ അന്തസ്സുണ്ട് .എങ്കില്‍ പോലും മറ്റു ജോലികളില്‍ നിന്നും ഒരല്പം ആഡംബരം നിറഞ്ഞ ജോലിയാണ്  ക്രൂയിസ് ഷിപ്പ് കമ്പനിയിലെ ജോലി .ഇതില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് മൂന്നാഴ്ച ആഡംബരക്കപ്പലില്‍ സൗജന്യയാത്രയും ഭക്ഷണവും മൂന്നാഴ്ചത്തേക്ക് 3 ലക്ഷം രൂപ പ്രതിഫലവുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇനി ജോലി എന്താണെന്നല്ലേ ? സൗജന്യ ക്രൂയിസുകളില്‍ സഞ്ചരിച്ച് ലോകത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും മൂന്ന് ഫോട്ടോ വീതം ഇന്‍സ്റ്റാഗ്രാമില്‍ ഇടുക .

തെരഞ്ഞെടുക്കപ്പെടുന്നവരെ സമ്മര്‍ ഇന്റേണ്‍ഷിപ്പിനിടെ മൂന്ന് വ്യത്യസ്ത ക്രൂയിസുകളില്‍ അയക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ അവര്‍ക്ക് വര്‍ഷത്തില്‍ 52 ലക്ഷം രൂപ ശമ്പളം ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.ഓരോ ക്രൂയിസിലും കയറി മൂന്ന് വ്യത്യസ്ത തീരങ്ങളിലേക്ക് യാത്ര നടത്തേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരസ്യത്തില്‍ നിബന്ധനയുണ്ട്. ഇത്തരത്തില്‍ ഓരോ ദിവസവും ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് പുറമെ മറ്റ് യൂസര്‍മാരോട് പ്രസ്തുത ഡെസ്റ്റിനേഷനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്ക് വയ്ക്കാന്‍ പ്രഫഷണല്‍ ഹോളിഡേമെയ്ക്കര്‍ ക്ഷണിക്കണമന്നും ക്രൂയിസ് കമ്പനി നിര്‍ദേശിക്കുന്നു. മറ്റ് ഇന്‍സ്റ്റാഗ്രാം യൂസര്‍മാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനായി ഈ സ്ഥലത്തെക്കുറിച്ചുള്ള വീഡിയോയും പുറത്തിറക്കേണ്ടതുണ്ട്. ഇതില്‍ ഒരു ചിത്രം ഒരു കാഴ്ചപ്പാടായിരിക്കണം. ഇതില്‍ കടല്‍, തുറമുഖം, അല്ലെങ്കില്‍ കപ്പലിലെ സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ അസാധാരണമായ അനുഭവമായിരിക്കണം ചിത്രീകരിക്കേണ്ടത്. ഇത് കപ്പല്‍, കര, എന്നിവിടങ്ങളില്‍ നിന്നുള്ള അനുഭവമാകാം. മൂന്നാമത്തെ ചിത്രത്തിലൂടെ അസാധാരക്കാരനായ മനുഷ്യനെ ചിത്രീകരിക്കണമെന്നാണ് നിബന്ധന.

റോയല്‍ കരീബിയന്‍ ഇന്നലെ മുതലാണ് ഇന്റേണ്‍ഷിപ്പ് ഓഫ് ദി സീസ് എന്ന തസ്തികയിലേക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തങ്ങളുടെ യാത്രകളെ ഡോക്യുമെന്റ് ചെയ്യുന്നതിനായി ഒരു അസാധാരണ പര്യവേഷകനെ തേടുകയാണ് തങ്ങളെന്നാണ് കമ്പനി ഈ പരസ്യത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ട്രിപ്പ് ബുക്ക് ചെയ്യുന്നതില്‍ സോഷ്യല്‍ മീഡിയക്കും വെബിനുമുള്ള നിര്‍ണായകമായ സ്വാധീനം പരിഗണിച്ചാണ് ഈ പരീക്ഷണത്തിന് കമ്പനി മുതിര്‍ന്നിരിക്കുന്നത്.