ലോകം ‘റാന്‍സംവെയര്‍’ ആക്രമണഭീതിയില്‍; എന്താണ് ‘റാന്‍സംവെയര്‍’?; ഈ ഇമെയിൽ, ഫെയ്സ്ബുക്ക് ലിങ്കുകൾ സൂക്ഷിച്ച് തുറക്കുക

0

ലോകം ഒന്നടങ്കം വലിയൊരു സൈബര്‍ ആക്രമണ ഭീതിയിലാണ്. ലോകത്തെ വന്‍കിട രാജ്യങ്ങളെ ഞെട്ടിച്ച റാന്‍സംവെയര്‍ എന്ന സൈബര്‍ ആക്രമണം ഇപ്പോള്‍ കേരളത്തിലെ കമ്പ്യൂട്ടറുകളെയും ബാധിച്ചു കഴിഞ്ഞു. റാന്‍സംവെയര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്നു വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടത്തിയ ശേഷം മാത്രം തുറക്കാന്‍ റിസര്‍വ് ബാങ്ക് വരെ നിര്‍ദ്ദേശം നല്‍കികഴിഞ്ഞു.

റാന്‍സംവെയര്‍ മാല്‍വെയറുകള്‍ കമ്പ്യൂട്ടറില്‍ കയറിക്കൂടുന്നതോടെ പിന്നെ സിസ്റ്റം പ്രവര്‍ത്തനരഹിതമാകും. തുടര്‍ന്നാണ് പണം നല്‍കിയാല്‍ കമ്പ്യൂട്ടറിലെ ഫയലുകള്‍ നശിപ്പിക്കാതെ തിരിച്ചുനല്‍കാണെന്ന സന്ദേശം പ്രത്യക്ഷപ്പെടുക. പണം നല്‍കാന്‍ ഏതാനും മണിക്കൂറുകള്‍ വരെയാണ് സമയം അനുവദിക്കുക. 300 ഡോളര്‍, 600 ഡോളര്‍ എന്നിങ്ങനെയാണ് കമ്പ്യൂട്ടറുകളെ റാന്‍സംവെയറില്‍ നിന്നു മോചിപ്പിക്കാനുള്ള മോചനദ്രവ്യമായി ഹാക്കര്‍മാര്‍ ചോദിക്കുന്നത്.

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ റാന്‍സംവെയര്‍ ബന്ധികളാക്കിയത്. ഇന്ത്യയില്‍ 9.6 ശതമാനം ഉപഭോക്താക്കള്‍ ആക്രമണത്തിന് ഇരയായപ്പോള്‍ അമേരിക്കയിലാണ് ഏറ്റവും കുറവ് ആക്രമണം നടന്നത്. . ഇന്ത്യക്ക് തൊട്ടുപിന്നില്‍ റഷ്യ, കസാഖിസ്ഥാന്‍, ഇറ്റലി, ജര്‍മനി, വിയറ്റ്നാം, അള്‍ജീരിയ, ബ്രസീല്‍, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഇതേസമയം, ഏറ്റവും കൂടുതല്‍ മാല്‍വെയര്‍ ആക്രമണങ്ങള്‍ നടക്കുന്നത് ചൈനയിലാണ്. 49 ശതമാനമാണ് ഇവിടുത്തെ കണക്കുകള്‍. ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ മുന്നില്‍ സ്വീഡനും ഫിന്‍ലാന്‍ഡും നോര്‍വെയുമൊക്കെയാണ്. ദി ഷാഡോ ബ്രോക്കേഴ്സ് എന്ന ഒരു ഗ്രൂപ്പാണ് വൈറസ് പടർത്തുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

കമ്പ്യൂട്ടർ നെറ്റ്‍വർക്കിലെ ഒരു കമ്പ്യൂട്ടറില്‍ പ്രവേശിച്ചാല്‍ വൈറസിന് നെറ്റ്‍വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകളിലേക്കും എളുപ്പത്തില്‍ കടക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഭീകരാവസ്ഥ. കമ്പ്യൂട്ടറിലെ ഫയലുകളിലേക്കുള്ള പ്രവേശനം ഉടമക്ക് നിഷേധിക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന മാൽവെയർ സോഫ്റ്റ് വെയറാണ് റാൻസംവെയര്‍. കമ്പ്യൂട്ടറിലെ അപ്ഡേറ്റ് ചെയ്യാത്ത ആന്റി വൈറസ് അടക്കമുള്ള സോഫ്റ്റ്‍വെയറുകളെയാണ് ഇത് ആദ്യം ആക്രമിക്കുക. ഇമെയില്‍ അറ്റാച്ച്‍മെന്റ് വഴിയാണ് പ്രധാനമായും വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് എത്തുന്നത്.

എല്ലാം വിൻഡോസ് കംപ്യൂട്ടറുകളിലും ആന്റി വൈറസുകൾ അപ്ഡേറ്റ് ചെയ്യണമെന്നും ഇമെയിലുകളും സോഷ്യല്‍മീഡിയ ഫയലുകളും സൂക്ഷിക്കണമെന്നും നിർദ്ദേമുണ്ട്. വ്യാജ മെയിലുകൾ ലിങ്കുകളും തുറക്കുന്നതും ഡൗൺേലാഡ് ചെയ്യുന്നതും ഒഴിവാക്കുക. വൈറസ് ഫയലുകൾ ഇമെയിൽ വഴിയാണ് പ്രചരിക്കുന്നത്

പ്രധാനപ്പെട്ട നിർേദശങ്ങൾ

∙ ഫെയ്സ്ബുക്ക്, ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകളില്‍ കാണുന്നതും ഇമെയിൽ വരുന്ന അനാവശ്യ ലിങ്കുകളും സൂക്ഷിക്കുക, തുറക്കാതിരിക്കുക

∙ പരിചിതമില്ലാത്ത മെയിലുകൾ തുറക്കരുത്. മെയിലുകളുടെ സ്വഭാവം മനസ്സിലാക്കി ലിങ്കുകള്‍ തുറക്കുക.

∙ ഇമെയിൽ സുരക്ഷിതമാക്കാൻ സാങ്കേതിക ടിപ്സുകളുടെ സഹായം തേടുക.

∙ പഴയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്ത് സുരക്ഷിതമാക്കുക.

∙ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഓണ്‍ലൈൻ ഡ്രൈവുകളിലോ മറ്റു ഡിവൈസുകളിലോ എല്ലാ ദിവസും ബാക്ക് അപ് ചെയ്യുക.

വൈറസ് മെയിലുകളിലെ സൂക്ഷിക്കേണ്ട പേരുകൾ ഇതാണ്

@[email protected]

@[email protected]

@[email protected]

!WannaDecryptor!.exe.lnk

00000000.pky

00000000.eky

00000000.res

C:\WINDOWSystem32\taskdl.exe

Please Read Me!.txt (Older variant)

C:\WINDOWS\tasksche.exe

C:\WINDOWS\qeriuwjhrf

131181494299235.bat

176641494574290.bat

217201494590800.bat

[0-9]{15}.bat #regex