"കറുപ്പു വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവൻ': വേടനെതിരേ രൂക്ഷമായ സൈബറാക്രമണം

Share
"കറുപ്പു വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവൻ': വേടനെതിരേ രൂക്ഷമായ സൈബറാക്രമണം

ചൊവ്വാഴ്ചയായിരുന്നു ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും തമ്മിലുള്ള വിവാഹം. വളരെ ഏറെ വാർത്താ പ്രാധാന്യം പിടിച്ചു പറ്റിയ കല്യാണമായിരുന്നു ഇത്. തൃശൂരിലെ വേടന്‍റെ വീട്ടിൽ വച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ലളിതമായി നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണമാണ് ഉയരുന്നത്. വേടന്‍റെ ഭാര്യ നവമി ലതയെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്‍റുകളടക്കം പ്രത്യക്ഷപ്പെട്ടു. നാഴികയ്ക്ക് 40 വട്ടം ദളിത് പ്രേമം പറയുന്ന വേടൻ എന്തേ, ഒരു ദളിത് പെൺകുട്ടിക്ക് ജീവിതം കൊടുക്കാത്തത് എന്നതാണ് വിമർശകർ ഉയർത്തുന്ന പ്രധാന ചോദ്യം.

'കറുപ്പു വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവൻ', "വേടനാണങ്കിലും ഇഷ്ടം വെളുത്ത പെണ്ണിനെ', "പ്രവൃത്തി ഒന്ന് മനസിൽ വേറൊന്ന്', 'കറുപ്പ് അവഗണന കൂടെയുള്ള വെളുപ്പ് മുൻഗണന', "ഇവന് ഇനി സവർണനെ അധിക്ഷേപിക്കാൻ യോഗ്യതയില്ല ഇവൻ ഇപ്പോൾ സവർണൻ ആയില്ലേ?' എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ.

എന്നാൽ ഇത്തരം വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിക്കുന്നവരുമുണ്ട്. കറുപ്പിനെ മാറ്റിനിർത്താതെ വെളുപ്പും കറുപ്പും ഒന്നാണെന്നാണ് വേടന്‍റെ ആശയമെന്നും, കറുപ്പിന്‍റെ രാഷ്ട്രീയവും ജാതിവിരുദ്ധതയും പറയുന്ന ഒരാൾ വെളുത്ത പെൺകുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതിൽ എന്താണ് തെറ്റുള്ളതും ആളുകൾ ചോദിക്കുന്നു.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ