നാശം വിതച്ച് ഇദായി ചുഴലിക്കാറ്റ്; മരണസംഖ്യ 180 കവിഞ്ഞു

നാശം വിതച്ച്  ഇദായി ചുഴലിക്കാറ്റ്; മരണസംഖ്യ 180 കവിഞ്ഞു
flood23

ഹരാരെ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ആഞ്ഞടിച്ച ഇദായ് ചുഴലിക്കാറ്റില്‍ ആയിരത്തിലധികം  പേര്‍ മരിച്ചുവെന്ന് പ്രസിഡന്‍റ് ഫിലിപ്പ് ന്യൂസി. മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്‌വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

സിംബാബ്‌വേയില്‍ മാത്രം മരണസംഖ്യ 98 ആയി. 217ഓളം പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ്പ് ന്യൂസി വ്യക്തമാക്കി. ദുരിതബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

മൊസാംബിക്കിലെ തുറമുഖ നഗരമായ ബൈറയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടുത്തെ 90 ശതമാനം കെട്ടിടങ്ങൾക്കും തകർച്ച പറ്റിയിട്ടുണ്ട്.

ഇരു രാജ്യങ്ങളിലുമായി 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നും സർക്കാരും വിലയിരുത്തുന്നത്. വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. റെഡ് ക്രോസിന്‍റെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

മണിക്കൂറില്‍ 180 കി മി വേഗത്തിലാണ് കാറ്റഗറി 2 വിഭാഗത്തില്‍പ്പെട്ട ഇദായ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീശിയടിച്ചത്. മൊസാംബിക്കിലാണ് കനതത് നാശമുണ്ടായത്. അഞ്ച് ലക്ഷത്തിലധികം പേരെ ഇദായ് നേരിട്ട് ബാധിക്കും.മൊസാംബിക്കിലെ പ്രധാന നഗരമായ ബെയ്റ  പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.പാലങ്ങളും റോ‍ഡുകളും ഒലിച്ചുപോയി.

പലയിടങ്ങളിലും വാര്‍ത്ത വിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും കണക്കാക്കിയിട്ടില്ല. റെഡ് ക്രോസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചുഴലിക്കാറ്റില്‍ റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സുഗമമല്ല. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും വൈദ്യുതി ടെലിഫോണ്‍ ബന്ധം താറുമാറായി കിടക്കുകയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു