സൗദിയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരമെത്തിയത് ശ്രീലങ്കൻ യുവതിയുടെ മ‌ൃതദേഹം

സൗദിയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരമെത്തിയത് ശ്രീലങ്കൻ യുവതിയുടെ മ‌ൃതദേഹം
34095284

സൗദിയിൽ വെച്ച മരണപ്പെട്ട യുവാവിന്റെ  മൃതദേഹത്തിന്  പകരം നാട്ടിലെത്തിയത് ശ്രീലങ്കൻ യുവതിയുടെ മ‌ൃതദേഹം. കോന്നി കുമ്മണ്ണൂർ സ്വദേശി റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അയച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കൊണ്ടുവന്നത്.

സൗദി അറേബ്യയിലെ അബേയിൽ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27-നാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദി എയർലൈൻസ് വിമാനത്തിൽ വന്ന റഫീഖിന്റെ മൃതദേഹം നെടുമ്പാശ്ശരി വിമാനത്താവളത്തിൽ ബന്ധുകൾ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു.

സംസ്കാരചടങ്ങുകൾക്കായി ശവപ്പെട്ടി ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോൾ ആണ് മൃതദേഹം മാറിയ വിവരം ബന്ധുകൾക്ക് മനസിലാവുന്നത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു.

ഈ മൃതശരീരം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്റെ മൃതദേഹം തിരികെ എത്തിക്കണമെങ്കിൽ ഇനി സർക്കാർ ഇടപെടലുണ്ടാവാണം എന്നാണ് റഫീഖിന്റെ കുടുംബവും പൊലീസും പറയുന്നത്. ആശുപത്രിയിൽ വെച്ച് മൃതദേഹം ഐബാം ചെയ്യുന്നതിനിടെ മാറിയതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read more

ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ

ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടതോടെ ആഡംബര കാറുകൾക്കു വൈനിനും വിസ്കിക്കും ഇനി വില കുറഞ്ഞേ