കവിത മോഷണം; കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപാ നിശാന്ത്‌

കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ദീപ തന്നെ രംഗത്ത്.

കവിത മോഷണം;  കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപാ നിശാന്ത്‌
dc

കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ദീപ തന്നെ രംഗത്ത്.
എസ് കലേഷിന്‍റെ കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപാ നിശാന്ത്‌. താന്‍ ട്രാപ്പിലാവുകയായിരുന്നു എന്നാണു ദീപ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടെ ആണ് പ്രതികരണം നടത്തിയത്.

ദീപ നിശാന്തിന് കവിത നല്‍കിയത് എം ജെ ശ്രീചിത്രനാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണം വിചിത്രമായാണ് തനിക്ക് തോന്നുന്നതെന്നും  വ്യക്തിഹത്യയുടെ ഭാഗമാണ് ഇതെന്നും ശ്രീചിത്രന്‍ പ്രതികരിച്ചിരുന്നു. ശ്രീചിത്രന്റെ പ്രതികരണത്തിന് മറുപടിയായാണ്‌ ഇപ്പോള്‍ ദീപയുടെ പ്രതികരണം.

2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന്  കവിതയുടെ യഥാര്‍ഥ ഉടമ കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ