യാസീന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ

യാസീന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ
IMG_YASIN_MALIK__2_1_NJB9P935

ന്യൂഡല്‍ഹി: ജെകെഎല്‍എഫ് നേതാവ് യാസീന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന എന്‍ഐഎയുടെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി യാസീന്‍ മാലിക്കിന്റെ നിലപാട് തേടി. ഹരജിയില്‍ ഒരു മാസത്തിനകം യാസീന്‍ മാലിക്ക് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയെന്നാണ് യാസീന്‍ മാലിക്കിനെതിരായ കേസ്. വിചാരണയില്‍ ഇക്കാര്യങ്ങള്‍ യാസീന്‍ മാലിക്ക് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.

യാസീന്‍ മാലിക്കിനെ വധശിക്ഷയ്ക്ക് വിധിക്കണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. പ്രതി കുറ്റം സമ്മതിച്ചതു കൊണ്ടുമാത്രം ശിക്ഷ ജീവപര്യന്തമാക്കാനാവില്ലെന്ന് എന്‍ഐഎ വാദിക്കുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു