പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

Share
പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് നേഹയുടെ റിട്ട് ഹർജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ 18-നാണ് ഡല്‍ഹി പൊലീസ് നേഹക്കെതിരെ നോട്ടീസ് അയച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126, 130 വകുപ്പുകളും, 135(3) വകുപ്പും പ്രകാരമായിരുന്നു ഡല്‍ഹി പൊലീസിന്റെ നോട്ടീസ്.

സമാധാനം നിലനിർത്തുന്നതിന് 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ആൾജാമ്യവും ഹാജരാക്കണമെന്നായിരുന്നു നോട്ടീസിൽ. പിന്നാലെ തിങ്കളാഴ്ചയായിരുന്നു നേഹ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ തടയാന്‍ ആസൂത്രണം ചെയ്ത നീക്കമാണ് ഈ നോട്ടീസെന്നായിരുന്നു ഐസയുടെ പ്രതികരണം.

ഹർജി തള്ളിയെങ്കിലും അന്വേഷണ നടപടികളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ മജിസ്ട്രേറ്റിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിനാസ്പദമായ എല്ലാ വിവരങ്ങളും രേഖകളും ഹർജിക്കാരിക്ക് നൽകണമെന്നും നടപടിക്രമങ്ങളിൽ കൃത്യത പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 16-ന് മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ഡൽഹി സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു.

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ