നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

Share
നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്വദേശി ഷിജിന്‍, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷിജിന്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു എന്ന് അഞ്ജന പൊലീസിന് മൊഴി നല്‍കിയത്. മര്‍ദന വിവരം മറച്ചുവെച്ചതാണ് അഞ്ജനക്കെതിരായ കുറ്റം. സ്ഥിരം മദ്യപാനിയായ ഷിജിന്‍ കുഞ്ഞിനെ നിരന്തരം മര്ദിച്ചിരുന്നുവെന്ന് അന്വേഷണത്തിലും കണ്ടെത്തി.

2025 ഒക്ടോബര്‍ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. കുട്ടി വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നും മൂക്കില്‍ നിന്നും കഫം വരുന്നുവെന്നും പറഞ്ഞാണ് ഷിജിനും അഞ്ജനയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.

Read more

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

അയോധ്യ: അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്

"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

ജയിലർ 2ന്‍റെ വിജയത്തിനു ശേഷം വീണ്ടും ഇവന്‍റുകളിൽ സജീവമായി നടി അന്ന രേഷ്മ രാജൻ. സാരി വ്യത്യസ്ത രീതിയിൽ ധരിച്ചു കൊണ്ടാണ് അന്ന സ്വകാര്

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഗുരുവായൂർ‌: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട് കേരളത്തിന്‍റെ നോവായി മാറിയ ശ്രുതി പുതിയ ജീവിതത്തിലേക്ക്