വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു

Share
വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയുടെ മുന്നിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്ന കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാൻ തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ‌ ​ഗാന്ധിയെ വിമർശിച്ച് എക്സിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ നീക്കിയത്.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി, എംപിമാർ എന്നിവരടക്കം പ്രതിഷേധമുഖത്തുണ്ടായിരുന്നു. ഇന്ന് രാത്രി മുഴുവൻ‌ പ്രതിഷേധിക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കിയിരുന്നു. ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം, ആക്രമണങ്ങളിൽ അന്വേഷണം വേണം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണം എന്നീ ആശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺ​ഗ്രസ് പ്രതിഷേധം. അതീവ സുരക്ഷാ മേഖലയായ ലോഗ് കല്യാൺ മാർഗ് സെവനിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ സമരം.

ചോദ്യപേപ്പർ ക്രമക്കേടും വിദ്യാർഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിയും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം, കേന്ദ്രം അംഗീകരിക്കാതെ വന്നതോടെയാണ് അസാധാരണ പ്രതിഷേധത്തിന് കോൺഗ്രസ് തുനിഞ്ഞിറങ്ങിയത്. കേന്ദ്ര സർക്കാരിനെതിരെ സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിപക്ഷവും സമരമുഖത്തേക്ക് എത്തിയത്.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്