ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്കിത് എന്ത് പറ്റി?; 60 വയസിന് മുകളില്‍ ഉള്ളവര്‍ മാത്രമുള്ള നാട് മറ്റെവിടെയും അല്ല ഇന്ത്യയില്‍

60 വയസില്‍ കൂടുതലുള്ളവര്‍ മാത്രമുള്ള ഒരു ഗ്രാമത്തെ കുറിച്ചു അറിയാം.മറ്റെവിടെയും അല്ല ഇന്ത്യയില്‍ തന്നെ .

ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്കിത് എന്ത് പറ്റി?; 60 വയസിന് മുകളില്‍ ഉള്ളവര്‍ മാത്രമുള്ള നാട് മറ്റെവിടെയും അല്ല ഇന്ത്യയില്‍
village

60 വയസില്‍ കൂടുതലുള്ളവര്‍ മാത്രമുള്ള ഒരു ഗ്രാമത്തെ കുറിച്ചു അറിയാം.മറ്റെവിടെയും അല്ല ഇന്ത്യയില്‍ തന്നെ .ഉത്തരാഖണ്ഡിലെ 37 ഗ്രാമങ്ങളില്‍ ആണ് ചെറുപ്പക്കാര്‍ക്ക് ക്ഷാമം.ഇവിടെ ഉള്ളതു 60 വയസില്‍ കൂടുതലുള്ളവരും 18 വയസില്‍ താഴെയുള്ളവരും മാത്രം .യുവജനങ്ങള്‍ എല്ലാം ജോലി തേടി മറ്റിടങ്ങങ്ങളിലേക്ക് പോയത് തന്നെ കാരണം .

ഇതില്‍ പലഗ്രാമങ്ങളിലേയും താമസക്കാരുടെ എണ്ണം 100 താഴെ മാത്രമാണ്. ചില ഗ്രാമങ്ങളില്‍ 25, 35 ആളുകള്‍ മാത്രമാണുള്ളത്. ഈ ഗ്രാമത്തില്‍ പതിനെട്ടുവയസു മുതല്‍ ചെറുപ്പക്കാര്‍ കൂട്ടത്തോടെ ജോലിതേടി നഗരങ്ങളിലേക്ക് പോകുകയാണ് പതിവ് .സ്വന്തം ഗ്രാമത്തില്‍ പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗവും ഇല്ലാത്തതു കൊണ്ടാണ് ഇവര്‍ നാടുവിട്ടു പോകുന്നത്. ഈ പ്രദേശങ്ങളില്‍ ഇതുവരെ വൈദ്യുതി പോലും ലഭ്യമായി തുടങ്ങിട്ടില്ല.

2011 ലെ സെന്‍സസ് പ്രകാരം ഉത്തരാഖണ്ഡിലെ 16,793 ഗ്രാമങ്ങളില്‍ 1,053 ലും ആള്‍പാര്‍പ്പില്ല. ബാക്കിയുള്ള 400 ഗ്രാമങ്ങളില്‍ പത്തില്‍ താഴെ ആളുകള്‍ മാത്രമാണുള്ളത്. ഇങ്ങനെ വിജനമായി കിടക്കുന്ന മിക്കഗ്രാമങ്ങളും 2013 ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുകയും ചെയ്തു. ഇപ്പോഴുള്ള 3,500 ഗ്രാമങ്ങളിലും വളരെകുറഞ്ഞ ആളുകളുള്‍ മാത്രമേ ഉള്ളു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു