ആരണ്യകത്തിലെ പ്രിയ താരങ്ങൾ 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു

ആരണ്യകത്തിലെ പ്രിയ താരങ്ങൾ 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ  വീണ്ടും ഒന്നിക്കുന്നു
devan-saleema-1 (1)

മലയാളികൾ  ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരുപിടി നല്ല സിനിമയിലൊന്നാണ്  ആരണ്യകം. 1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. ഇതിലെ സലീമയുടെയും ദേവന്റേയും അഭിനയം ഏറെ  പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാലചക്രത്തിന്‍റെ കറക്കത്തിൽ പെട്ട്  ആ താരങ്ങൾ വീണ്ടും  ഒന്നിക്കുകയാണ് 'മുന്തിരി മൊഞ്ചൻ' എന്ന സിനിമയിലൂടെ. നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിലൂടെയാണ് ദേവനും സലീമയും 29 വർഷങ്ങൾക്കിപ്പുറം ഒന്നിച്ചെത്തിയത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരും എത്തുന്നത്. 1982 ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ച ശേഷം വ്യക്തിപരമായ തിരക്കുകൾ മൂലം സിനിമാരംഗത്തുനിന്നും വർഷങ്ങളായി താരം മാറിനിക്കുകയായിരുന്നു. രണ്ടാം വരവിൽ ദേവനൊപ്പം അഭിനയിക്കുന്നു എന്നതാണ് നടിയെ ഏറെ സന്തോഷിപ്പിക്കുന്നത്. പൂർണമായും റൊമാന്റിക് എന്‍റർടെയ്നർ വിഭാഗത്തിൽപെട്ട സിനിമയായിരിക്കും മുന്തിരി മൊഞ്ചനെന്ന് വിജിത്ത് നമ്പ്യാർ പറയുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ