ഞാന്‍ മദ്യപിച്ചിരുന്നത് അറിയാതിരിക്കാന്‍ വേണ്ടിയാണ് കൂളിംഗ് ഗ്ലാസ് വെച്ചത്; പക്ഷെ അതിനു പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു; ധർമ്മജൻ പറയുന്നു

ആലുവ ജയിലിൽനിന്ന് ദിലീപ് ജാമ്യത്തിലിറങ്ങിയ സമയം സബ്ജയിലിന് മുന്നിലെത്തിയ ആളാണ് ധര്‍മജന്‍.

ഞാന്‍ മദ്യപിച്ചിരുന്നത് അറിയാതിരിക്കാന്‍ വേണ്ടിയാണ് കൂളിംഗ് ഗ്ലാസ് വെച്ചത്; പക്ഷെ അതിനു പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു; ധർമ്മജൻ പറയുന്നു

ആലുവ ജയിലിൽനിന്ന് ദിലീപ് ജാമ്യത്തിലിറങ്ങിയ സമയം സബ്ജയിലിന് മുന്നിലെത്തിയ ആളാണ് ധര്‍മജന്‍. ദിലീപും ധർമ്മജനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം, ദിലീപ് ആലുവ സബ് ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ നാം കണ്ടതാണ്. എന്നാൽ ആ സ്നേഹ പ്രകടനം ചുമ്മാതായിരുന്നില്ല. എല്ലാവരും പറഞ്ഞതുപോലെ നാലെണ്ണം 'അടിച്ചിട്ട്' തന്നെയാണ് പോയതെന്ന് അവസാനം ധർമ്മജൻ.

ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് ധര്മാജന്റെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്. അന്ന് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു.

എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല. ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്. ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും എനിക്കിത് പറയാതിരിക്കാന്‍ പറ്റില്ല എന്നും ധര്‍മജന്‍ പറയുന്നു.

ദിലീപ് സ്വന്തം ജ്യേഷ്ഠനെ പോലെ ആണ് എന്ന് പറഞ്ഞായിരുന്നു അന്ന് ജയിലിന് മുന്നില്‍ ആ പൊട്ടിക്കരച്ചില്‍. എന്നാല്‍ അതിന്റെ പേരില്‍ ധര്‍മജന്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ദിലീപിനോട് ഉണ്ടായിരുന്നത് വെറും സൗഹൃദം അല്ലെന്നും, ദിലീപ് തന്റെ ചേട്ടനെ പോലെ ആണെന്നും ധർമ്മജൻ നേരത്തെ തന്നെ മ പറഞ്ഞിട്ടുണ്ട്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ