നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് അറസ്റ്റിലായി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി. അന്വേഷണ സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് അറസ്റ്റിലായി
dileepnadir

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി. അന്വേഷണ സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ ദിലീപിനും  വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗൂഡാലോചന കേസിലാണ് അറസ്റ്റ്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ക‍ഴിഞ്ഞ ആ‍ഴ്ച ആലുവ പൊലീസ് ക്ലബില്‍ താരത്തെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായുള്ള അന്വേഷണത്തിലാണ് ദിലീപിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

കേസില്‍ അറസ്റ്റിലായ ദിലീപിനെ അല്‍പ്പസമയത്തിനകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. താരത്തെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ