ദിലീപിന്റെ സഹോദരന്‍ ഇനി സംവിധായകന്‍; പൂജാച്ചടങ്ങിൽ താരമായി മീനാക്ഷി
ഇളയച്ഛന്റെ ആദ്യ സിനിമയുടെ പൂജാചടങ്ങില്‍ താരമായി മീനാക്ഷി. ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. അനൂപിനൊപ്പം ദിലീപും മീനാക്ഷിയും പൂജയ്ക്ക് എത്തിയിരുന്നു. സന്തോഷ് ഏച്ചിക്കാനം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍.ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന എട്ടാമത്തെ സിനിമയാണിത്.മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളൊക്കെ നിര്‍മ്മിച്ച ബാനറാണ് ഇത്.
ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു. എന്നാല്‍ ചടങ്ങില്‍ താരമായി മാറിയത് ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. ചെന്നൈയിലെ കോളജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ഇപ്പോള്‍ മീനാക്ഷി. . വിഷ്ണു ഉണ്ണികൃഷ്ണന്‍, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.