ദിലീപും കാവ്യാമാധവനും വിവാഹിതരായി

നടന്‍ ദിലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നു. രാവിലെ 9.30 നും 10.30നുമിടെടെ കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ ആയിരുന്നു വിവാഹം.

ദിലീപും കാവ്യാമാധവനും വിവാഹിതരായി
dileep-1

നടന്‍ ദിലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നു. രാവിലെ 9.30 നും 10.30നുമിടെടെ കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ ആയിരുന്നു വിവാഹം. താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, ഭാര്യ മേനക, നിര്‍മ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിന്‍, ജോമോള്‍ തുടങ്ങിയവരും ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അടുത്ത സുഹൃത്തുക്കളെ വ്യാഴാഴ്ച രാത്രി ഫോണില്‍ വിളിച്ചാണ് ദിലീപ് വിവരം പറഞ്ഞതെന്നും സുഹൃത്ത് നാദിര്‍ഷ പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു.

1998 ലാണ് നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. എന്നാല്‍ 16 വര്‍ഷത്തെ ബന്ധത്തിന് ശേഷം 2014 ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. 2009 ല്‍ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിച്ച കാവ്യാ മാധവന്‍ 2010 ല്‍ വേര്‍പിരിഞ്ഞു.വിവാഹത്തെ കുറിച്ച് ദിലീപ് തന്നെ വിവാഹത്തിന് മുന്‍പായി വെളിപ്പെടുത്തുകയും ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

ദിലീപും കാവ്യയും വിവാഹിതരായതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളിലൊന്നായ ഇരുവരും 21 സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചത്. 1999 ല്‍ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ലാല്‍ജോസ് ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തില്‍ കാവ്യയുമുണ്ടായിരുന്നു.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്