ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുത്തന്‍ അദ്ധ്യായം കുറിച്ച് ദിപ കര്‍മകര്‍ . ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമെന്ന ബഹുമതിയാണ് ദിപ സ്വന്തമാക്കിയത് .

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുത്തന്‍ അദ്ധ്യായം കുറിച്ച് ദിപ കര്‍മകര്‍ . ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ  ജിംനാസ്റ്റിക് താരമെന്ന ബഹുമതിയാണ്  ദിപ സ്വന്തമാക്കിയത് .

വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ആദ്യ നാലു സബ്ഡിവിഷനുകളില്‍ മുന്‍തൂക്കം നേടിയാണ് ദിപ യോഗ്യത നേടിയത്. ഞായറാഴ്ച റിയോ ഡെ ജനീറോയിലാണ് അന്തിമ യോഗ്യത ഒളിമ്പിക് ടെസ്റ്റ് നടന്നത്. മൊത്തം 52.698 പോയിന്റാണ് ദിപ നേടിയത്. അന്തിമ റാങ്കിംഗ് നില മറ്റ് മൂന്നു സബ്ഡിവിഷണനുകളിലെ മത്സരങ്ങളും പൂര്‍ത്തിയായശേഷമേ വ്യക്തമാകൂ. പതിനാല് മത്സരാര്‍ത്ഥികളാണ് യോഗ്യതാറൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. പൂര്‍ത്തിയായ നാല് സബ്ഡിവിഷനുകളില്‍ യഥാക്രമം 15.066, 11.700, 13.366, 12.566 പോയിന്റുകളാണ് 22കാരിയായ ഈ ത്രിപുരക്കാരി നേടിയത് . 2014ല്‍ ഗ്ലസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി പങ്കെടുത്ത ഇന്ത്യന്‍ ജിംനാസ്റ്റിക് താരമായ ദിപ വെങ്കലമെഡല്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ശ്രദ്ധനേടിയ താരവുമാണ് ദിപ.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ