ദിപ കര്‍മാകര്‍ ഫൈനലില്‍ നാലാമത്
വനിതകളുടെ ജിംനാസ്റ്റിക്സില്‍ ചരിത്രത്തിലാദ്യമായി ഫൈനലിലത്തെിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയുമായി മത്സരത്തിനെത്തിയ ദീപ കര്‍മാകര്‍ കലാശപ്പോരാട്ടത്തിൽ നാലാമത്. ഈയിനത്തിൽ സൈമൺ ബൈൽസിനാണ് സ്വർണം.
യോഗ്യതാ റൗണ്ടിലെ പ്രൊഡുനോവാ പ്രകടനമാണ് ദിപയെ ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചത്. ഏറെ ശ്രമകരമായ ഈ അഭ്യാസം തന്നെയാണ് ഫൈനലിൽ ദിപ കാഴ്ചവച്ചത്. നിരവധി തവണ പരിശീലനം നടത്തിയ ശേഷമാണ് പ്രൊഡുനോവയുമാി ദിപ ഫൈനലിലിറങ്ങിയത്