ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

Share
ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

പാലാ നഗരസഭയുടെ ഇരുപത്തിരണ്ടാമത് അധ്യക്ഷയായി ഇരുപത്തിയൊന്ന് കാരി ദിയ പുളിക്കക്കണ്ടം ചുമതല ഏറ്റു. പുളിക്കക്കണ്ടം വിഭാഗത്തിന്റെ പിന്തുണയില്‍ യുഡിഫ് അധികാരത്തില്‍ ഏറുമ്പോള്‍ 1985ന് ശേഷം മാണിവിഭാഗം ആദ്യമായി പ്രതിപക്ഷ കസേരയില്‍. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന ചരിത്രം പാലാ എഴുതുമ്പോള്‍ ബിനു പുളിക്കക്കണ്ടത്തിന് ഇത് മധുരപ്രതികാരം കൂടിയാണ്.

രാഷ്ട്രീയത്തില്‍ പല കുറി പയറ്റിതെളിഞ്ഞ പാലായ്ക്ക് ഇന്നും ഒരു ചരിത്ര നിമിഷമായിരുന്നു. യുഡിഎഫ് പക്ഷത്തുനിന്ന് പുളിക്കകണ്ടത്തെ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ഭരണ ചക്രത്തിന്റെ കസേരയിലേറി. പ്രതിപക്ഷ കസേരയിലേക്ക് ഇരിപ്പുറയ്ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ആദ്യമായി പ്രതിപക്ഷം എന്ന ചരിത്രമെഴുതി. നഗരവികസനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ട് എന്ന് ദിയ ഗുഡ്‌മോണിങ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയില്‍ വ്യക്തമാക്കി.

കഥാന്ത്യത്തില്‍ ബിനു പുളിക്കക്കണ്ടത്തിനും ഇത് അഭിമാന നിമിഷമാണ്. 2023ല്‍ നഗരസഭ അധ്യക്ഷന്റെ കസേര ജോസ് കെ മാണിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നഷ്ടപ്പെട്ട ബിനു, സിപിഐഎമ്മിന് വേണ്ടി അന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഏക കൗണ്‍സിലര്‍ കൂടിയായിരുന്നു. അധികാരം നഷ്ടപ്പെടുത്തിയ മാണി ഗ്രൂപ്പിന്, സ്വന്തം മകളെ അധികാരത്തിലേറ്റി ബിനു മധുര പ്രതികാരം തീര്‍ത്തു.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്