തീ പിടിത്തത്തിൽ നിന്നും എല്ലാവരെയും രക്ഷിച്ച നായ്കുട്ടിക്ക് ഒടുവിൽ സ്വന്തം ജീവൻ നഷ്ടമായി

തീ പിടിത്തത്തിൽ നിന്നും  എല്ലാവരെയും  രക്ഷിച്ച നായ്കുട്ടിക്ക് ഒടുവിൽ  സ്വന്തം  ജീവൻ നഷ്ടമായി
fire_flmaes

ലോകത് ഏറ്റവും നന്ദിയും സ്നേഹവുമുള്ള  മൃഗമാണ് നായ. അത് സ്നേഹിച്ചാൽ  സ്വന്തം ജീവൻ വരെ നൽകും. അത്തരത്തിലൊരു കരളലിയിപ്പിക്കുന്ന സംഭവമാണ് ഉത്തർപ്രദേശിൽ അരങ്ങേറിയത്.

ബാന്ദയിലെ ഒരു റെസിഡന്‍ഷ്യല്‍ കോളനിയിലെ ഇലക്ടോണിക്സ് ആന്‍ഡ് ഫര്‍ണിച്ചര്‍ ഷോറൂമിൽ തീപിടുത്തം ഉണ്ടായപ്പോൾ  ഷോറൂമിന്‍റെ ഉടമ അതേ കെട്ടിടത്തിലെ മുകളിലെ അപ്പാര്‍ട്മെന്‍റില്‍ തന്നെയായിരുന്നു താമസിച്ചിരുന്നതും. തീപിടിക്കുന്നത് കണ്ടതോടെ നായ ഉറക്കെ കുരക്കാന്‍ തുടങ്ങി.

ഉറക്കെ കുരച്ച് എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ച ശേഷം ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള അവസരവും ഒരുക്കി. എല്ലായിടത്തും ഓടിനടന്ന് ആളുകളെ വിവരമറിയിച്ച ശേഷം പുറത്തേക്ക് ഓടാനാഞ്ഞെങ്കിലും ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ അതിന് പുറത്തേക്ക് ഓടാന്‍ കഴിയാതായി.

30 -ലധികം പേരെ  തീപിടിത്തത്തിൽ നിന്നും രാകിഷിച്ച നായയ്ക്ക്  ഒടുവില്‍ നഷ്ടമായത് സ്വന്തം ജീവൻ തന്നെയാണ്. ഒന്നാം നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പിന്നീട് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

തീപ്പിടിത്തം ശക്തിയേറിയതായിരുന്നു. കെട്ടിടത്തിലുള്ള ഒട്ടുമിക്ക സാധനങ്ങളും കത്തിനശിച്ചിരുന്നു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒത്തിരി നഷ്ടങ്ങൾ തീപിടുത്തത്തിൽ സംഭവിക്കിച്ചെങ്കിലും തങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയ ആ നായയുടെ നഷ്ടമാണ് അവരെ ഏറെ സങ്കടത്തിലാഴ്ത്തിയത്.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി