സെല്‍ഫി ഭ്രമം ഇന്ന് ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുകയാണ് .സാധാരണ സെല്‍ഫികളെകാള്‍ ഇന്ന് ചെറുപ്പക്കാര്‍ക്ക് പ്രിയം സാഹസികത നിറഞ്ഞ സെല്‍ഫികള്‍ ആണ് .ഇതിനായി എന്തു ക്രൂരതയും ചെയ്യാന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് ചിലര്‍ .ഇത് പറയാന്‍ കാരണം തുര്‍ക്കിയില്‍ നിന്നുള്ള ഒരു വാര്‍ത്തയും ചിത്രവുമാണ് .
തുര്‍ക്കിയിലെ ഈസ്‌പാര്‍ത്ത എന്ന സ്ഥലത്താണ് സംഭവം നടന്നത്.കേവലം ഒരു സെല്‍ഫി എടുക്കാന്‍ വേണ്ടി രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു നായയുടെ ഇരു ചെവികളും അറുത്തു മാറ്റിയിരിക്കുകയാണ് .എന്നിട്ട് അത് പിടിച്ചു നിന്ന് സെല്‍ഫി എടുത്തു സന്തോഷിക്കുന്നു .അവര്‍ക്ക് താഴെ വേദന കൊണ്ട് പുളഞ്ഞു ആ പാവം നായും ..ഈ ക്രൂരതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇവരെ പോലിസ് അറസ്റ്റ് ചെയ്യുകയും ഒരു വന്‍ തുക ഇവരില്‍ നിന്നും പിഴ ഇടാക്കുകയും ചെയ്തു .എന്നാല്‍ കേവലം പിഴ ഇടാക്കിയത് കൊണ്ട് ആ മിണ്ടാപ്രാണിയ്ക്ക് ഉണ്ടായ വേദനയ്ക്ക് പരിഹാരം ആകില്ല എന്നാണ് മൃഗസ്നേഹികളുടെ പരാതി.സംഭവത്തിനു എതിരെ വന്‍ പ്രതിഷേധം ആണ് ലോകമെമ്പാടും നടക്കുന്നത്.
സെല്‍ഫിക്ക് വേണ്ടി മൃഗങ്ങളോട് ക്രൂരത കാട്ടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ ഏറിവരികയാണ് .അടുത്തിടെ ചെന്നൈയില്‍ ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഒരു നായയെ ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വലിച്ചെറിഞ്ഞ സംഭവം ഉണ്ടായിരുന്നു .അത് പിന്നെ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും മൃഗസ്നേഹികള്‍ നായയെ രക്ഷിക്കുകയും ചെയ്തിരുന്നു .