എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് മുന്തിയ ഭക്ഷണം നൽകുന്നതിന് നിയന്ത്രണം

1

ന്യൂഡല്‍ഹി: എയർ ഇന്ത്യയിലെ ജീവനക്കാർക്കിനി ജോലി സമയത്ത് സ്വന്തം ഇഷ്ടത്തിന് തോന്നിയതുപോലെ ഭക്ഷണം കഴിക്കുന്നതിനു നിയന്ത്രണം. പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ മുന്തിയ ഭക്ഷണം കഴിക്കരുതെന്നാണ് കമ്പനി നിർദ്ദേശം നൽകിയിരിക്കുന്നത്.

ജോലിക്കിടെ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണംമാത്രമെ കഴിക്കാവൂ. പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അത് കമ്പനി നിയമങ്ങള്‍ക്ക് എതിരാകുമെന്ന് കാണിച്ച് എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓപ്പറേഷന്‍സ് അമിതാബ് സിങ് പൈലറ്റുമാര്‍ക്ക് ഇ-മെയില്‍ അയച്ചു.

ആരോഗ്യ പ്രശനം ഉള്ളവർക്ക് മാത്രം പ്രത്യേകം ഭക്ഷണത്തിനനുമതി നൽകിയിട്ടുണ്ട്. അത് ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമാകണമെന്നും മെയിലില്‍ പറയുന്നു.

പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നത് കമ്പനിയുടെ ചെലവ് വർധിപ്പിക്കുന്നതിന് തുടർന്നാണ് തീരുമാനം.