ഹാലോവിയന്‍ ദിനത്തില്‍ ഡ്രാക്കുള കോട്ടയില്‍ കഴിയാന്‍ മത്സരാര്‍ത്ഥികളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം കുറച്ചു നാളുകള്‍ക്കു മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ വന്നത് .പലരും അന്നത് വെറുതെയാണെന്ന് കരുതിയിരുന്നു .എങ്കില്‍ കേട്ടോളൂ …ആ വെല്ലുവിളി ഏറ്റെടുത്തു രണ്ടു പേര്‍ കഴിഞ്ഞ ദിവസം ട്രാൻസിൽവാനിയയിലെ പ്രശസ്തമായ ബ്രാൻ കാസില്‍ എന്ന ഡ്രാക്കുള കോട്ടയില്‍ കഴിഞ്ഞു .
ഒട്ടാവാ സ്വദേശികളായ ടാമി വർമയും സഹോദരൻ റോബിനും ആണ് ആ താരങ്ങള്‍ . മെഴുകുതിരി നാളങ്ങൾക്കിടയിൽ അതാ അതിലും ഗംഭീരമായി അലങ്കരിച്ചു വച്ചിരിക്കുന്ന രണ്ടു ശവപ്പെട്ടികൾ, ആ ശവപ്പെട്ടികളിലാണ് ഈ അവർ ആ രാത്രി കിടന്നുറങ്ങിയത്.ഒട്ടും ഭയം ഇല്ലാതെ . ഡ്രാക്കുള എന്ന ഇതിഹാസത്തിനു തന്നെ കാരണമായ ക്രൂരനായ റൊമാനിയൻ രാജാവ് വ്ലാഡ് ഇംപാലർ അഥവാ വ്ലാഡ് ഡ്രാക്കുളയുടെ ജീവിതവുമായി ബന്ധപ്പെട്ട കിടക്കുന്നതിനാലാണ് കോട്ടയ്ക്ക് ആ പേരു ലഭിച്ചത്. ഹാലാവീൻ ദിനത്തിന്റെ അന്നു രാത്രിയിലാണ് ഇരുവരും കുന്നിൻമുകളിലുള്ള ആ ഡ്രാക്കുള കോട്ടയിലേക്ക് എത്തിയത്. ഇനി ഈ പ്രേതാലയത്തിലേക്ക് ഇരുവരെയും സ്വീകരിച്ചത് ആരെന്നറിഞ്ഞാൽ അതിലും അത്ഭുതം തോന്നും, മറ്റാരുമല്ല വിശ്വവിഖ്യാത നോവല്‍ ഡ്രാക്കുളയിലൂടെ നമ്മെയൊക്കെ പേടിപ്പിച്ച ബ്രാം സ്റ്റോക്കറുടെ മരുമകൻ ഡേകർ സ്റ്റോകർ.
ജീവിച്ചിരിക്കുന്ന രണ്ടു അതിഥികൾ തങ്ങൾ മാത്രമായിരുന്നെങ്കിലും കാണാൻ കഴിയാത്ത അദൃശ്യരായ ഒട്ടേറെ മറ്റ് അതിഥികളും തീര്‍ച്ചയായും അവിടെ ഉണ്ടായിരുന്നിരിക്കും എന്ന് ഇരുവരും പറയുന്നു . എന്തായാലും വല്ലാതെ ഭയപെടുത്തുന്ന അന്തരീക്ഷം തന്നെയാണ്കോ കോട്ടയ്ക്കു ഉള്ളില്‍ എന്ന്ട്ട ഇരുവരും സമ്മതിക്കുന്നു .കോട്ടയിൽ കടക്കുംമുമ്പായി ചില നിബന്ധനകളും അതിഥികള്‍ പാലിക്കേണ്ടതുണ്ട്. വെളുത്തുള്ളി, വെള്ളി, കുരിശ് എന്നിവ കോട്ട്ക്കുള്ളിൽ കർശനമായും നിരോധിച്ചിരിക്കുന്നു. സൂര്യാസ്തമനത്തിനു മുമ്പായി കർട്ടനുകളെല്ലാം താഴ്ത്തിയിട്ടിരിക്കണം.പ്രേതകഥകളെഴുതി പ്രശസ്തനായ പ്രഫസർ കൂടിയായ ദേവേന്ദ്ര വർമയുടെ കൊച്ചുമക്കളാണ് ഇരുവരും. അപ്പോള്‍ പിന്നെ പറയണോ ..
എഴുപതു വർഷത്തിനിപ്പുറം കോട്ടയിൽ രാത്രിയിൽ കിടന്നുറങ്ങുന്ന ആദ്യത്തെ ആൾക്കാരാണ് ഇരുവരും. ലോകമെമ്പാടുമുള്ള എൺപത്തി എട്ടായിരം പേരടങ്ങിയ സംഘത്തിൽ നിന്നും മത്സരിച്ചു ജയിച്ചാണ് ഈ സഹോദരങ്ങൾ ഡ്രാക്കുള കോട്ടയിൽ ഒരു രാത്രി തങ്ങാനുള്ള അവസരം നേടിയെടുത്തത്.എന്താല്ലേ …..!