ഡ്രസിങ് റൂമുകളിലെ ഒളിക്യാമറകളെക്കാള്‍ ഭയക്കേണ്ടത് ഈ ഹുക്കുകളെ

0

ഡ്രസിങ് റൂമുകളിലെ ഒളിക്യാമറകളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്.  ഡ്രസിംഗ് മുറികളിലെ രണ്ട് സൈഡിലുള്ള കണ്ണാടികളായിരുന്നു കുറച്ചുനാള്‍ മുന്‍പ് വരെയുള്ള ആയുധങ്ങളെങ്കില്‍ ഇപ്പോള്‍ പ്ലാസ്റ്റിക്ക് ഹുക്കുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രസിങ് റൂമുകളിലും ബാത്ത് റൂമിലും, പെയിന്‍ ഗസ്റ്റുകള്‍ക്ക് താമസം ഒരുക്കുന്നവരും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരേയും സംശയപ്പെടുത്താത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് പ്ലാസ്റ്റിക് ഹുക്കിനേയും സൂക്ഷിക്കണമെന്ന റിപ്പോര്‍ട്ട് വരുന്നത്. ചെറിയ ക്യാമറ ഘടിപ്പിച്ചാണ് ഈ ഹുക്ക് വരുന്നത്. ഇതില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള മൈക്കും, മെമ്മറി കാര്‍ഡും ഉണ്ടാകും. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാവുന്ന ഉപകരണം എന്ന പേരിലാണ് ഇത് വിപണിയിലെത്തുന്നതെങ്കിലും വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെട്ടേക്കാം എന്നാണ് വിലയിരുത്തലുകള്‍ വരുന്നത്.

ഒളിക്യാമറ ഉണ്ടോയെന്ന് നമ്മള്‍ പരിശോധിക്കും. എന്നാല്‍ വസ്ത്രം തൂക്കിയിടുന്ന ഹുക്കുകളിലേക്ക് നമ്മുടെ കണ്ണുകളെത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇനി ശ്രദ്ധിക്കാതിരുന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പ്.  ഓണ്‍ലൈന്‍ വഴി ഈ പ്ലാസ്റ്റിക് ഹുക്കുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. 1300 മുതല്‍ 5500 രൂപ വരെയാണ് ഇതിന് വില വരുന്നത്. എച്ച്ഡി ക്യാമറയും, 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമാണ് ഇതിന്റെ സവിശേഷത. യുഎസ്ബി കേബിള്‍ വഴി ഡാറ്റകള്‍ കംപ്യൂട്ടറിലേക്ക് എളുപ്പത്തില്‍ മാറ്റാനുമാകും.