കൊട്ടാരക്കര: സ്‌കൂള്‍ വളപ്പില്‍ വാഹനങ്ങള്‍ അപകടകരമായി ഓടിച്ച് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. കൊല്ലം വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലാണു നിയമലംഘനം നടന്നത്. വിനോദയാത്രയ്ക്കു പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിധിവിട്ട ആഘോഷം. ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാർത്ഥികൾ അഭ്യാസപ്രകടനം നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
സ്‌കൂള്‍ ഗ്രൗണ്ടില്‍ ധാരാളം വിദ്യര്‍ഥികളുടെ മുന്നില്‍വെച്ചായിരുന്നു സംഭവം. നേരിയ കൈപ്പിഴ സംഭവിച്ചാല്‍ വലിയ അപകടം സംഭവിക്കാനിടയുള്ള സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. സ്ഥലത്ത് അധ്യാപകര്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ പ്രതികരണം ലഭ്യമല്ല.
അഭ്യാസപ്രകടനങ്ങള്‍ക്കു ശേഷം വിദ്യാര്‍ഥികള്‍ മൈസൂരിലേയ്ക്ക് വിനോദയാത്രയ്ക്ക് പോവുകയും ചെയ്തിരുന്നു. പിന്നീടാണ് ദൃശ്യങ്ങള്‍ പുറത്താവുകയും മോട്ടോര്‍ വാഹനവകുപ്പിന് ലഭിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് മോട്ടോർവാഹന വകുപ്പ് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. സ്കൂളില്‍ സാഹസികപ്രകടനം നടത്തിയ ബസ് കസ്റ്റഡിയിലെടുക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. ബസുടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ ശിക്ഷാനടപടി സ്വീകരിക്കും. മറ്റുവാഹനങ്ങള്‍ ഓടിച്ചവരെ തിരിച്ചറിയുന്നമുറയ്ക്ക് നടപടി ഉണ്ടാകും.