കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകൾ ഇനി പിഴയില്ലാതെ പുതുക്കാം

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകൾ ഇനി പിഴയില്ലാതെ പുതുക്കാം
image

കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ തത്കാലം പിഴകൂടാതെ പുതുക്കിനല്‍കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍നടന്ന യോഗത്തിലാണു തീരുമാനം. മുന്‍പ്, പിഴകൂടാതെ പുതുക്കാന്‍ 30 ദിവസം സാവകാശം അനുവദിച്ചിരുന്നു.കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിലെ ഭേദഗതിയെത്തുടര്‍ന്നാണ് കാലാവധികഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കിയിരുന്നത്.

കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കിനല്‍കാമെന്നാണ് പുതിയ നിര്‍ദേശം. കാലാവധികഴിഞ്ഞ് ഒരുവര്‍ഷം കഴിയാത്ത ലൈസന്‍സുകളുടെ ഉടമകള്‍ക്കാണ് ഇളവുകിട്ടുക. 1000 രൂപ പിഴ ഈടാക്കിയിരുന്നത് ഒഴിവാക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

പുതിയ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷംമുമ്പ് ലൈസന്‍സ് പുതുക്കാം. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചത്. ഓട്ടോറിക്ഷാപെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നതും അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി.

3000 രൂപയായി കുറയ്ക്കാനും സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. മോട്ടോര്‍വാഹനവകുപ്പിന് പുതിയതായി അനുവദിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും സേഫ് കേരള പദ്ധതിക്കുവേണ്ട വാഹനങ്ങള്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ