അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു

Share
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്.

ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

രാത്രിയോടെ രാഷ്‌ട്രപതി തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

Read more

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ഒരു സിനിമാ തിയേറ്ററിന്റെ ഇരുളിലേക്ക് പച്ചമണ്ണിന്റെ മണവും, പാടവരമ്പിലൂടെ വീശുന്ന കാറ്റും, പഴുത്തുനിൽക്കുന്ന അന്തിയാകാശത്തിന്റെ ചു

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

വയനാട് ബത്തേരി മാർ ബസേലിയോസ് യുപി സ്കൂൾ കിണറിലെ ജല പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരി

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

മെക്സിക്കോ സിറ്റി: കാത്തിരിപ്പിന്റെ കൗണ്ട്ഡൗൺ അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ഹൃദയമിടിപ്പ് ഇനി ഒരു പന്