ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രി യും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

പുതിയ സംവിധാനത്തിന് ഐഡിയും ബയോമെട്രിക് ഡേറ്റയും ഒറ്റത്തവണ അപ്ലോഡ് ചെയ്താല്‍ മതിയാകും. തുടര്‍ന്ന് ഡിജിറ്റല്‍ ഡേറ്റയുടെ സഹായത്തില്‍ കോണ്‍ടാക്റ്റ്ലെസ് ചെക്ക് - ഇന്‍ ലഭിക്കുമെന്നതാണ് സൗകര്യം. ഹോട്ടല്‍ താമസക്കാരുടെ ഐഡിയുടെ കാലാവധി കഴിയുന്നതുവരെ കോണ്‍ടാക്റ്റ്ലെസ് ചെക്ക് - ഇന്‍ സൗകര്യം സാധ്യമാകും.

ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം (ഡിഇടി) ആണ് ഹോട്ടല്‍ ചെക്ക് ഇന്‍ സൗകര്യം എളുപ്പമാക്കിക്കൊണ്ട് നൂതന ഡിജിറ്റല്‍ സംവിധാനം രൂപകല്‍പ്പന ചെയ്തത്. എമിറേറ്റില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് അതത് സമയം ഫ്രണ്ട് ഡെസ്‌കില്‍ ചെക്ക് ഇന്‍ ചെയ്യേണ്ടതില്ല എന്നതാണ് പ്രധാന ഗുണം.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ