അങ്ങയെപ്പോലെ ആകാനാണ് എപ്പോഴും ശ്രമിക്കുന്നത്: ദുൽഖർ

അങ്ങയെപ്പോലെ ആകാനാണ് എപ്പോഴും ശ്രമിക്കുന്നത്: ദുൽഖർ
mammootty-dulquer

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. എന്നും എല്ലായ്‌പ്പോഴും തന്റെ പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹിച്ചതെന്ന് ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നു.

‘‘ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതൽ വലുതാകുമ്പോള്‍ താങ്കളെപ്പോലെ ആകാന്‍ ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ താങ്കളെപ്പോലെ ഒരു നടനാകണമെന്ന് മോഹിച്ചു. താനൊരു പിതാവായപ്പോഴും അതെ. ഒരിക്കല്‍ ഞാന്‍ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിറന്നാളാശംസകള്‍ നേരുന്നു. നിങ്ങളാൽ കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക’’.–ദുല്‍ഖര്‍ കുറിച്ചു.

മമ്മൂട്ടിക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും കുറിപ്പിനൊപ്പം ദുൽഖർ പങ്കുവച്ചിട്ടുണ്ട്. ആരാധകരടക്കം നിരവധിപ്പേരാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു