ഈ അതിർത്തിക്കപ്പുറം നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്; ദുൽഖർ സൽമാൻ

ഈ അതിർത്തിക്കപ്പുറം നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്; ദുൽഖർ സൽമാൻ
dq-india-post

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദുൽഖർ സൽമാൻ. നിയമത്തിനെതിരെയും സമാധാനപൂര്‍ണമായ പ്രതിഷേധങ്ങളെ അനുകൂലിച്ചും താരം രംഗത്തെത്തി. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണെന്നും ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും ചെറുക്കണമെന്നും നടന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നല്ല ഇന്ത്യയ്ക്കായി സമാധാനപരമായി സമരം ചെയ്യണമെന്നും ദുല്‍ഖര്‍ പോസ്റ്റിലൂടെ പറയുന്നു. ‘ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും’ എന്ന അടിക്കുറിപ്പോടെ ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രവും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.facebook.com/DQSalmaan/posts/2141294532639680

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയാണ് നമ്മുടെ ജന്മാവകാശം, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയുമാണെന്ന് ഓർമിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക.

സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്