ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന ടവര്‍ ദുബൈയില്‍ വരുന്നു .2020ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ദുബായ് .ഡൈനാമിക് ടവര്‍’ എന്ന പേരിലാണ് ദുബായില്‍ കറങ്ങുന്ന കെട്ടിടം വരുന്നത്. ഇസ്രായേലി-ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ ഡോ.ഡേവിഡ് ഫിഷറാണ് ഡൈനാമിക് ടവറിന് പിന്നില്‍.
420 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന്റെ അപ്പാര്‍ട്ട്മെന്റുകള്‍ 360 ഡിഗ്രിയില്‍ കറങ്ങും. കെട്ടിടത്തിന്റെ ആദ്യത്തെ 20 നിലകള്‍ റീട്ടെയ്ല്‍ ഷോപ്പുകളും പിന്നീടുള്ള 15 നിലകള്‍ ഹോട്ടലുകളും ബാക്കിയുള്ളവ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളുമായിരിക്കും. കാലാവസ്ഥാ വ്യതിയാനവും താപനിലയും തിരിച്ചറിയാന്‍ കഴിയുന്ന കെട്ടിടമായിരിക്കും ഇതെന്നും കെട്ടിടത്തിനുള്ളിലെ താപനില സ്വയം മാറുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ കെട്ടിടത്തിനു കഴിയും .ഓരോ നിലകള്‍ക്ക് താഴേയും വിന്റ് ടര്‍ബൈനുകളുണ്ട്. ഈ 79 ടര്‍ബൈനുകളാണ് കെട്ടിടത്തിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുക. സ്വിമ്മിംഗ് പൂളുകള്‍, പൂന്തോട്ടങ്ങള്‍, അപ്പാര്‍ട്ട്മെന്റിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ലിഫ്റ്റ് തുടങ്ങിയവയെല്ലാം ഈ ടവറിലുണ്ടാകും. ഒരോ അപ്പാര്‍ട്ട്‌മെന്റിനും 30 മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.