തുർക്കിയിലും സിറിയയിലും ഭൂചലനം; ആയിരത്തോളം വീടുകൾ തകരാൻ സാധ്യതയെന്ന് യൂനിസെഫ്

തുർക്കിയിലും സിറിയയിലും ഭൂചലനം; ആയിരത്തോളം വീടുകൾ തകരാൻ സാധ്യതയെന്ന് യൂനിസെഫ്
turkey-deathtoll.jpg.image.845.440 (1)

തുർക്കിയിലും സിറിയയിലും ഉണ്ടായ കനത്ത ഭൂചലനത്തിൽ മരണം 3800 പിന്നിട്ടു. ദുരന്തത്തിൽ ആയിരത്തോളം വീടുകൾ തകർന്ന് വീണിരിക്കുമെന്ന് അന്താരാഷ്ട്ര സംഘടനയായ യൂനിസെഫ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ആയിരക്കണക്കിന് വീടുകൾ തകരാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവർത്തങ്ങളെ ബാധിക്കുന്നു എന്ന് യൂനിസെഫ് വ്യക്തമാക്കി. സിറിയയിലെയും തുർക്കിയെയിലെയും ചില ഭാഗങ്ങളിലും ഇതിനിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. താപനില പൂജ്യത്തിന് താഴെയായിരിക്കും എന്നാണ് പ്രവചനം.

തുർക്കിയിൽ മാത്രം ഇതുവരെ 5606 കെട്ടിടങ്ങൾ തകർന്നതായി രാജ്യത്തിന്റെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. വടക്കൻ സിറിയയിലും സമാനമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി തുർക്കിയിലേക്ക് രണ്ട് യുഎസ് സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റുകളെ അയക്കുമെന്ന് തുർക്കിയിലെ യുഎസ് അംബാസഡർ ജെഫ് ഫ്ലേക്ക് വ്യക്തമാക്കി.

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിലുണ്ടായത്. പിന്നീട് തീവ്രതയുള്ള നിരവധി തുടർചലനങ്ങൾ ഉണ്ടായി. ഇറാഖ്, ജോർജിയ, സൈപ്രസ്, ലെബനൺ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുർക്കിയിലും സിറിയയിലും നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങൾ നിലംപൊത്തി. ദുരന്ത മുഖത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ റെസ്ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ എമർജൻസി റെസ്‌പോൺസ് കോർഡിനേഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ