ലോകം മുഴുവന്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന EBOLA വൈറസ്സിനെതിരായ കരുതല്‍ നടപടിയെന്നോണം, കേരളത്തിലെ മൂന്നു അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലും പ്രത്യേക മെഡിക്കല്‍ ഡെസ്കുകള്‍ ആരംഭിച്ചു.
EBOLA വൈറസ്സ് ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശപ്രകാരം തയ്യാറാക്കിയ മെഡിക്കല്‍ പരിശോധനയാണ്, ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നടത്തുന്നത്. ഇതുകൂടാതെ, കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ്കളും വൈറസ്സിനെതിരായ ചികിത്സയ്ക്ക് സജ്ജമാണെന്നും ആരോഗ്യമന്ത്രി ശ്രീ. വി എസ് ശിവകുമാര്‍ അറിയിച്ചു.
EBOLA വൈറസ്സ് ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയാല്‍, ഉടന്‍ തന്നെ പ്രത്യേക സെല്ലിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, നാട്ടില്‍ എത്തിയതിനുശേഷം, ഒരു മാസത്തിനുള്ളില്‍ പ്രസ്തുത വൈറസ്സിന്റെ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.