പതിനൊന്നായിരത്തിലധികം പേരുടെ ജീവനപഹരിച്ച EBOLA വൈറസ് നിയന്ത്രണാധീനമാക്കാന്‍ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വെസ്റ്റേണ്‍ പസിഫിക് റീജിയണല്‍ ഓഫീസ് എബോള സപ്പോര്‍ട്ട് ടീം (WEST) ല്‍ ചേരുന്നതിനായി, സിംഗപൂര്‍ ഒരു പബ്ലിക് ഹെല്‍ത്ത് ഓഫീസറെ ഉടനെ അയക്കുന്നതാണ്.
സിംഗപൂര്‍ ആരോഗ്യ മന്ത്രാലയം ഇന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചു. നിയുക്ത പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍, EBOLA ബാധ ഉറപ്പിച്ചതും, സംശയാസ്പദവുമായ കേസുകള്‍ WEST അംഗങ്ങളുമായി ചേര്‍ന്ന് വിശദമായി പഠിക്കും. ആറാഴ്ചത്തെക്കാണ് ഓഫീസറുടെ ഇപ്പോഴത്തെ നിയമനം. എന്നാല്‍ അദ്ദേഹം EBOLA വൈറസ് ബാധിതരുടെ ചികിത്സയുമായി ഇടപെടില്ലെന്ന് സിംഗപൂര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, അദ്ദേഹത്തിന്റെ നിയമന കാലത്തിനിടയില്‍, അവര്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പോര്‍ട്ട് ലോക്കോ, സിയറ ലിയോണ്‍ ആസ്ഥാനമായി, കഴിഞ്ഞ ജനുവരിയിലാണ് വെസ്റ്റേണ്‍ പസിഫിക് റീജിയണല്‍ ഓഫീസ് എബോള സപ്പോര്‍ട്ട് ടീം (WEST) രൂപീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം Guinea, Sierra Leone,Liberia എന്നിവിടങ്ങളിലായി ഏകദേശം 10884 പേര്‍ EBOLA വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.