EBOLA നിയന്ത്രണ ലോകാരോഗ്യസംഘടന ടീമിലേക്ക് സി&

പതിനൊന്നായിരത്തിലധികം പേരുടെ ജീവനപഹരിച്ച EBOLA വൈറസ് നിയന്ത്രണാധീനമാക്കാന്‍ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വെസ്റ്റേണ്‍ പസിഫിക് റീജിയണല്‍ ഓഫീസ് എബോള സപ്പോര്‍ട്ട് ടീം (WEST) ല്‍ ചേരുന്നതിനായി, സിംഗപൂര്‍ ഒരു പബ്ലിക് ഹെല്‍ത്ത് ഓഫീസറെ ഉടനെ അയക്കുന്നതാണ്.

പതിനൊന്നായിരത്തിലധികം പേരുടെ ജീവനപഹരിച്ച EBOLA വൈറസ് നിയന്ത്രണാധീനമാക്കാന്‍  ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വെസ്റ്റേണ്‍ പസിഫിക് റീജിയണല്‍ ഓഫീസ് എബോള സപ്പോര്‍ട്ട് ടീം (WEST) ല്‍ ചേരുന്നതിനായി, സിംഗപൂര്‍ ഒരു പബ്ലിക് ഹെല്‍ത്ത് ഓഫീസറെ ഉടനെ അയക്കുന്നതാണ്.  സിംഗപൂര്‍ ആരോഗ്യ മന്ത്രാലയം  ഇന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ്  പുറപ്പെടുവിച്ചു. നിയുക്ത പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍,  EBOLA ബാധ ഉറപ്പിച്ചതും, സംശയാസ്പദവുമായ കേസുകള്‍ WEST അംഗങ്ങളുമായി ചേര്‍ന്ന് വിശദമായി പഠിക്കും. ആറാഴ്ചത്തെക്കാണ് ഓഫീസറുടെ ഇപ്പോഴത്തെ നിയമനം. എന്നാല്‍ അദ്ദേഹം EBOLA വൈറസ് ബാധിതരുടെ ചികിത്സയുമായി ഇടപെടില്ലെന്ന്  സിംഗപൂര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, അദ്ദേഹത്തിന്റെ നിയമന കാലത്തിനിടയില്‍, അവര്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.  പോര്‍ട്ട്‌ ലോക്കോ, സിയറ ലിയോണ്‍ ആസ്ഥാനമായി, കഴിഞ്ഞ ജനുവരിയിലാണ് വെസ്റ്റേണ്‍ പസിഫിക് റീജിയണല്‍ ഓഫീസ് എബോള സപ്പോര്‍ട്ട് ടീം (WEST) രൂപീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം Guinea, Sierra Leone,Liberia എന്നിവിടങ്ങളിലായി ഏകദേശം   10884 പേര്‍  EBOLA വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു