വയനാട് പുൽപ്പള്ളി ബാങ്ക് ക്രമക്കേട്; കെ കെ എബ്രഹാം ഇഡി അറസ്റ്റിൽ

പുൽപള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മുൻ‌ കെ.പി.സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഇഡി അറസ്റ്റിൽ. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. ബാങ്ക് മുൻ പ്രസിഡന്റാണ് കെകെ എബ്രഹാം. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ എപബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇഡി ഓഫീസിൽ തിരികെ എത്തിച്ചിരുന്നു.

എബ്രഹാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കള്ളപ്പണം വെളുപ്പിക്കാനും വായ്പ തട്ടിപ്പ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു എന്നും ഇഡി കണ്ടെത്തിയിരുന്നു.

പുൽപ്പള്ളി ബാങ്കിൽ നിന്ന് ലോണെടുത്ത കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. 80,000 രൂപയായിരുന്നു ലോണെടുത്തിരുന്നത്. എന്നാൽ 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. ഇതോടെ കർഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കെ കെ എബ്രഹാം ഉൾപ്പെടെ നാലോളം പേരുടെ പേരുവിവരങ്ങൾ ആത്മഹത്യക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.

ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. 10 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

Read more

64-ാമത് സ്‌കൂള്‍  കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

64-ാമത് സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാ

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരേ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. താൻ‌ കണ്ടതിൽവെച്ച് ഏറ്റവും വെറുപ്പും മു