കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 'നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്'; ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 12,000ത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 55 പ്രതികളുള്ള കുറ്റപത്രത്തില്‍ ബിജോയ് ആണ് ഒന്നാംപ്രതി. വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍ പതിനഞ്ചാം പ്രതിയും പി സതീഷ് കുമാര്‍ പതിനാലാം പ്രതിയുമാണ്.

കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂർത്തിയാകാനിരിക്കെ ആണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇഡി കോടതിയിൽ ആദ്യഘട്ടകുറ്റപത്രം സമർപ്പിച്ചത്.  90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് 12,000 പേജുള്ള പ്രാഥമിക കുറ്റപത്രം. 50 പ്രതികളും 5 കമ്പനികളുമാണ് പ്രതിപ്പട്ടികയിൽ.പതിനഞ്ച് കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്കോ കമ്മീഷൻ ഏജന്‍റ് കൂടിയായി  എ കെ ബിജോയാണ് കേസിൽ ഒന്നാം പ്രതി.

ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായി പി പി കിരണിന്‍റെ ഉടമസ്ഥയിലുള്ള രണ്ട് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപ്പട്ടികയിലുള്ള 1 മുതൽ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലും. കള്ളപ്പണ കേസിന്‍റെ മുഖ്യആസൂത്രകൻ സതീഷ്കുമാറാണ് 13 ആം പ്രതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായി പി ആർ അരവിന്ദാക്ഷനാണ് 14 ആം പ്രതി.

ഉന്നത ബന്ധങ്ങളും ഉന്നത ഇടപെടലും നടന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം തുടരുന്നതായി ഇഡി വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കിയാകും ഇനി തുടരന്വേഷണ റിപ്പോർട്ട് ഇഡി കോടതിയിൽ ഹാജരാക്കുക.ആദ്യഘട്ട കുറ്റപത്രം പരിശോധിച്ച ശേഷമാകും ഇത് സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തീരുമാനം അറിയിക്കുക. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, മുൻ മന്ത്രി എ സി മൊയ്തീൻ എന്നിവരെ ഇഡി കേസിൽ ചോദ്യം ചെയ്തിരുന്നു.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ