പിരമിഡിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട്: സംസ്കാരത്തെ അപമാനിച്ചെന്ന് ആക്ഷേപം; മോഡൽ അറസ്റ്റിൽ

Share

പിരമിഡിന് മുന്നിൽ അനുവാദമില്ലാതെ ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്യൻ ഫാഷൻ മോഡൽ സൽമ അൽ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിൽ. ഈജിപ്ഷ്യന്‍ വേഷവിതാനങ്ങളില്‍ പിരമിഡിന് സമീപം നിന്ന് ചിത്രങ്ങളെടുത്തതിനാണ് ഷിമി അറസ്റ്റിലായത്. കെയ്റോയ്ക്ക് സമീപമുള്ള ഡോസര്‍ പിരമിഡിന് സമീപം വച്ചാണ് അറസ്റ്റിന് കാരണമായ ഫോട്ടോഷൂട്ട് നടന്നത്. ഈജിപ്ത് പൊലീസാണ് ഇരുവരേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

പിരമിഡിനു മുന്നിൽവെച്ചു പകർത്തിയ ചിത്രങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സംരക്ഷിതമേഖലയിൽ അനുവാദമില്ലാതെ ഫോട്ടോഷൂട്ട് നടത്തി എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചിത്രങ്ങൾ പകർത്തിയ ഫൊട്ടോഗ്രഫർ ഹൗസ് മുഹമ്മദിനെയും അറസ്റ്റ് ചെയ്തു. പുരാതന ഈജിപ്ഷ്യന്‍ റാണികളുടേതിന് സമാനമായ വേഷവിതാനങ്ങളോട് കൂടിയതായിരുന്നു ഫോട്ടോഷൂട്ട്.

യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ളതാണ് 4700 വര്‍ഷത്തോളം പഴക്കമുള്ള ഡോസര്‍ പിരമിഡ്. ഈ മേഖലയില്‍ ചിത്രെടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. സ്വകാര്യ ഫോട്ടോഷൂട്ടിലാണ് ചിത്രങ്ങളെടുത്ത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ സര്‍മ അല്‍ഷിമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ ഇവിടെ ഫോട്ടോഷൂട്ടിന് വിലക്കുള്ളത് അറിയില്ലെന്നാണ് സല്‍മ കോടതിയെ അറിയിച്ചത്. തന്‍റെ ചിത്രങ്ങള്‍ ഈജിപ്ഷ്യന്‍ സംസ്കാരത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നെന്നും സല്‍മ പറയുന്നത്. സ്മാരകത്തെ അപമാനിക്കുന്ന രീതിയിലുളഅളതാണ് ചിത്രങ്ങളെന്നാണ് അതേസമയം കോടതി വിലയിരുത്തിയത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ