1900 വര്‍ഷള്‍ക്കു മുമ്പ് എങ്ങനെ ഈ മമ്മി സജ്ജമാക്കി; ലോകത്തിനു അത്ഭുതമായി ഈജപ്തിലെ ഹവാരയില്‍ അഞ്ചുവയസുകാരിയുടെ മമ്മി

0

മമ്മികള്‍ എന്നും ശാസ്ത്രലോകത്തിനു കൌതുകമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെ ഇത്തരത്തില്‍ ശവശരീരങ്ങള്‍ മമ്മിയാക്കി സൂക്ഷിച്ചിരുന്നു എന്നോ എന്തായിരുന്നു ഇതിനു പിന്നിലെ ചേതോവികാരം എന്നോ ഒന്നും ഇന്നും പൂര്‍ണ്ണമായി നമ്മുക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. പിരമിടുകളില്‍ നിന്നും ലഭിച്ച പല കാലത്തിലെ മമ്മികള്‍ ഇന്നും പഠനവിഷയമാണ്. അങ്ങനെയിരിക്കുമ്പോള്‍ ആണ് ഇതാ ശാസ്ത്രലോകത്തിനു മുന്നില്‍ അത്ഭുതമായി മറ്റൊരു മമ്മി കൂടി വന്നിരിക്കുന്നത്.

ഈജപ്തിലെ ഹവാരയില്‍ നിന്നു ലഭിച്ച അഞ്ചുവയസുകാരിയുടെ മൃതദേഹം ചുറ്റിപ്പറ്റിയാണ് ഈ പുതിയ വാര്‍ത്ത. ചണത്തുണി കൊണ്ടു പൊതിഞ്ഞ ശരീരത്തിനു മൂന്ന് അടിയോളം മാത്രമാണു ഈ മമ്മിയുടെ നീളം. ഇതൊരു കുട്ടിയുടെ ആണെന്നും പറയുന്നുണ്ട്. മുടി പിന്നിയ നിലയില്‍ പുറകിലേയ്ക്ക് ഇട്ടിരിക്കുകയാണ്. 1900 വര്‍ഷള്‍ക്കു മുമ്പ് എങ്ങനെ ഈ മമ്മി സജ്ജമാക്കി, ഇതിനായി എന്തൊക്കെ ഉപയോഗിച്ചു തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാണ്. ഗാരെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മമ്മിയേക്കുറിച്ചു നോര്‍ത്ത വെസ്‌റ്റേണ്‍ സര്‍വകലാശലയിലെ ഗവേഷകരാണു നിര്‍ണ്ണായകമായ പഠനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഗാരെറ്റ് മമ്മിയുടെ സിടി സ്‌കാനിങ് നടത്തിരുന്നു. ഇതില്‍ നിന്നാണു മമ്മിക്കുള്ളില്‍ ഉള്ളത് അഞ്ചുവയസുള്ള പെണ്‍കുട്ടിയുടെ ശരീരമാണ് എന്നു മനസിലായത്.

തേനീച്ചകളുടെ മെഴുകും നിറങ്ങളും ഉപയോഗിച്ച് ഭംഗിയുള്ള ചിത്രങ്ങളും ഇതില്‍ വരച്ചിട്ടുണ്ട്. ഇത് എന്തിനു വേണ്ടിയെന്നോ ഇതാരുടെ ചിത്രം എന്നോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതെല്ലാം മറനീക്കി പുറത്തുവരുമെന്നും പ്രതീക്ഷ ലോകത്തിനു കുറവാണ്.