ഈ വർഷം യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് യുഎസ്സിൽ നിന്നുള്ള 8 വയസ്സുകാരൻ റയാന്‍. ‘റയാൻസ് ടോയ്സ് റിവ്യൂ’ എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിരപരിചിതനായ റയാൻ 26 മില്യൻ യുഎസ് ഡോളറാണു ( ഏകദേശം 184.81 കോടി രൂപ) ഈ വർഷം സമ്പാദിച്ചത്. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാർസ് 2019’ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് യു എസ്സു ക്കാരൻ റയാൻ.
2019ല്‍ 2.6 (185 കോടി രൂപ)കോടി ഡോളറാണ് റയാന്‍ വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ നേടിയത്. 2018ല്‍ 2.2 കോടി ഡോളറും. കാജിയുടെ യഥാര്‍ഥ പേര് റയാന്‍ ഗോണ്‍ എന്നാണ്. റയാന്‍സ് വേള്‍ഡ്-എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. 2015ല്‍ റയാന്റെ രക്ഷാകര്‍ത്താക്കളാണ് ചാനല്‍ തുടങ്ങിയത്. മൂന്നുവര്‍ഷംകൊണ്ട് ചാനലിന് 2.29 കോടി സബ്‌സ്‌ക്രൈബേഴ്‌സുണ്ടായി.
പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയിൽ റയാൻ വിശദീകരിക്കും. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വിഡിയോകളിൽ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്. തുടക്കത്തിൽ ‘റയാൻ ടോയ്‌സ് റിവ്യൂ’ എന്ന പേരിലെ ചാനലിൽ കൂടുതലും ‘അൺബോക്സിംഗ്’ വിഡിയോകൾ ഉൾപ്പെട്ടിരുന്നു. കളിപ്പാട്ടങ്ങളുടെ ബോക്സുകൾ തുറക്കുകയും കളിക്കുകയും ചെയ്യുന്നതായിരുന്നു വിഡിയോകൾ. റയാന്‍ ടോയ്‌സ് റിവ്യൂ-എന്നപേരിലായിരുന്നു ആദ്യം ചാനല്‍ അറിയിപ്പെട്ടിരുന്നത്.
100 കോടിയിലധികം തവണയാണ് ഓരോ വീഡിയോയും പ്ലേചെയ്യപ്പെട്ടത്. മൊത്തം ഇതുവരെ 3,500 കോടി വ്യൂവസ് ഇതുവരെ ലഭിച്ചു.ഒരു ഉപഭോക്തൃ അഭിഭാഷക സംഘടനയായ ട്രൂത്ത് ഇൻ അഡ്വർടൈസിങ് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന് (എഫ്‌ടിസി) പരാതി നൽകിയതിനെത്തുടർന്നാണ് റയാന്റെ ചാനലിന്റെ പേര് മാറ്റിയത്.
വരുമാനത്തിൽ ഡ്യൂഡ് പെർഫെക്റ്റ് ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മറ്റൊരു ബാലതാരത്തിന്റെ ചാനലായിരുന്നു, റഷ്യയുടെ അനസ്താസിയ റാഡ്‌സിൻസ്കായയുടെ ചാനൽ. അഞ്ചു വയസ്സുള്ളപ്പോൾ അവൾ നേടിയത് 18 മില്യൺ ഡോളർ.