മലേഷ്യയിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ട 12 വൃദ്ധകളെ വീടുകളിലേക്ക് മടക്കിയയക്കാൻ ധാരണ. സൗത്തേൺ ബോർഡർ അഡ്മിനിസ്ട്രേറ്റീവ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. നാളെ ഇവരെ മടക്കികൊണ്ട് പോകാമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
മലേഷ്യയിൽ ജോലിയ്ക്കായി എത്തിയതായിരുന്നു ഇവർ, എന്നാൽ ജോലിയ്ക്കായി കൊണ്ടുവന്ന ഇടനിലക്കാരൻ ഇവരെ ജോഹാറിൻ ഭിക്ഷയെടുക്കാൻ നിർബന്ധിക്കുകയായിരുന്നു. ജോലിയിലേർപ്പെട്ടിരുന്നവരും മുഷിഞ്ഞ വേഷത്തിലായിരുന്നു. പിടിയിലായവർ മുഴുവനും അമ്പത് വയസ്സിന് മേൽ പ്രായമുള്ളവരാണ്. ഒരാൾക്ക് 81 വയസ്സുണ്ട്. സഡാവോയിൽ നിന്നാണ് ഇവർ പിടിയിലായത്. കഴിഞ്ഞ സെപ്തംബർ മാസത്തിലായിരുന്നു സംഭവം.