എല്ലോറ ഗുഹാക്ഷേത്രം നവീകരിക്കുന്നു

എല്ലോറ ഗുഹാക്ഷേത്രം നവീകരിക്കുന്നു
Untitled-design-2022-08-16T121551.697

ഔ​റം​ഗാ​ബാ​ദ്: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ പ്ര​ശ​സ്ത​മാ​യ എ​ല്ലോ​റ ഗു​ഹാ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ല​ങ്കേ​ശ്വ​ർ ഗു​ഹ​യു​ടെ ന​വീ​ക​ര​ണ- സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് പു​രാ​വ​സ്തു ഗ​വേ​ഷ​ണ വ​കു​പ്പി​ന്‍റെ ശാ​സ്ത്ര വി​ഭാ​ഗം തു​ട​ക്കം കു​റി​ച്ചു. നി​ല​വി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഗു​ഹാ​ക്ഷേ​ത്രം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണു ന​ട​പ​ടി.

ബ്ര​ഹ്മാ​വ്, വി​ഷ്ണു, മ​ഹേ​ശ്വ​ര വി​ഗ്ര​ഹ​ങ്ങ​ളും രാ​വ​ണ നി​ഗ്ര​ഹ​വും ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള ഗു​ഹ​യാ​ണു ല​ങ്കേ​ശ്വ​ർ ഗു​ഹ. കൈ​ലാ​സ് ഗു​ഹ​യോ​ടു ചേ​ർ​ന്നാ​ണി​ത്. എ​ല്ലോ​റ ഗു​ഹാ​ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണു ല​ങ്കേ​ശ്വ​ർ ഗു​ഹ. ഇ​വി​ടേ​ക്കു​ള്ള ഇ​ട​നാ​ഴി​യി​ൽ വൈ​ദ്യു​തീ​ക​ര​ണം ന​ട​ത്തി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും. ഇ​ടു​ങ്ങി​യ ഇ​ട​നാ​ഴി​യി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം പ​തി​വാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ത് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ട​ത്.

നി​ല​വി​ൽ വ​വ്വാ​ലു​ക​ളാ​ണ് ഈ ​ഗു​ഹ​യി​ൽ. വ​വ്വാ​ലു​ക​ളെ തു​ര​ത്തു​ക​യും കാ​ഷ്ഠം നീ​ക്കം ചെ​യ്ത് ചി​ത്ര​ങ്ങ​ളും വി​ഗ്ര​ഹ​ങ്ങ​ളും തെ​ളി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വി​ഗ്ര​ഹ​ങ്ങ​ളി​ലും ഇ​ട​നാ​ഴി​യി​ലും വി​ള്ള​ൽ വീ​ണ ഭാ​ഗ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തും. ഒ​രാ​ഴ്ച നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ എ​ല്ലോ​റ ഗു​ഹ​യു​ടെ സൗ​ന്ദ​ര്യം പൂ​ർ​ണ​മാ​യി ആ​സ്വ​ദി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കു ക​ഴി​യു​മെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ കെ​മി​സ്റ്റ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കാ​ന്ത് മി​ശ്ര. ലോ​ക പൈ​തൃ​ക​മാ​യി യു​എ​ൻ പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര​മാ​ണ് എ​ല്ലോ​റ ഗു​ഹാ​ക്ഷേ​ത്ര സ​മു​ച്ച​യം.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ