ഇലോൺ മസ്കിന് പതിമൂന്നാമത്തെ കുട്ടി; സംഗതി രഹസ്യമാണെന്ന് കുട്ടിയുടെ അമ്മ

0

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശിങ്കിടിയും ശത കോടീശ്വരനുമായ ഇലോൺ മസ്കിന് പതിമൂന്നാമതൊരു കുട്ടി ജനിച്ചെന്ന് വെളിപ്പെടുത്തൽ. രഹസ്യ സന്താനമാണത്രെ ഈ കുട്ടി.

ട്രംപിന്‍റെ മെയ്ക്ക് അമെരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA) ക്യാംപെയ്ന്‍റെ ഇൻഫ്ളുവൻസറായ യുവതിയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആഷ്‌ലി സെന്‍റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

അഞ്ച് മാസം മുൻപ് രഹസ്യമായാണ് താൻ കുട്ടിക്ക് ജന്മം നൽകിയതെന്ന് ആഷ്‌ലി വെളിപ്പെടുത്തിയതാകട്ടെ, മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്‌ഫോമിലൂടെയും.