ഓൺലൈൻ ഉള്ളടക്കം; കേന്ദ്രസർക്കാരിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്ക്

ഓൺലൈൻ ഉള്ളടക്കം; കേന്ദ്രസർക്കാരിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്ക്
MUSK1-1742467430177_v (1)

ബംഗളൂരു: വിവര സാങ്കേതിക വിദ്യാ നിയമത്തിലെ (ഐടി നിയമം 79-3ബി) വകുപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ നിയമ പോരാട്ടത്തിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിയമവിരുദ്ധ സംവിധാനമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് എക്സ് കർണാടക ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളുടെ നിയമപരിരക്ഷ നഷ്ടപ്പെടുമെന്നാണ് ഐടി നിയമനം 79-3ബിയിൽ പറയുന്നത്.

എന്നാൽ, ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഈ വകുപ്പ് സര്‍ക്കാരിന് അധികാരം നല്‍കുന്നിന്ന് ഹർജിയിൽ പറയുന്നു. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള വിശദമായ നടപടിക്രമങ്ങള്‍ പ്രതിപാദിക്കുന്ന 69 -എയെ മറികടക്കാൻ 79-3ബി ദുരുപയോഗം ചെയ്യുകയാണ്.

രാജ്യസുരക്ഷ ഉള്‍പ്പെടെ പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ സെക്ഷന്‍ 69 (എ) പ്രകാരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുന്നുള്ളൂവെന്നും ഇന്ത്യയിൽ വ്യാപകമായ സമൂഹമാധ്യമ സെൻസർഷിപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും എക്സ് ആരോപിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ