ദുബായ്/കൊച്ചി: ദുബായിൽ നിന്നും ജക്കാർത്തയിലേക്ക് പോയ എമിറേറ്റ്സ് വിമാനം യാത്രക്കാരനുണ്ടായ ആരോഗ്യപ്രശ്നം മൂലം കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി. ശനിയാഴ്ച പുലർച്ചെയാണ് വിമാനം നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് യാത്രക്കാരനെ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്തൊനീഷ്യൻ സ്വദേശിയായ എച്ച്.എസ്. വിഡോലോ (59) ആണ് മരിച്ചത്.ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾക്കായി പൊലീസിനെ വിവരം അറിയിച്ചുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നടപടികൾക്കു ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ബന്ധപ്പെട്ടാൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു.
Home Good Reads യാത്രക്കാരനുണ്ടായ ആരോഗ്യപ്രശ്നം മൂലം കൊച്ചിയിൽ എമിറേറ്റ്സ് വിമാനം അടിയന്തര ലാൻഡിങ് നടത്തി
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നടന് മേഘനാഥന് (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...
നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം; പതിച്ചത് ഫ്ളാഷ് ബോംബുകൾ
ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. നെതന്യാഹുവിന്റെ സിസറിയയിലുള്ള അവധിക്കാലവസതിയില്‍ ശനിയാഴ്ച രണ്ട് ഫ്ളാഷ് ബോംബുകള്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം...
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...