യുഎഇയിലെ പ്രമുഖ നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ മാജിദ് അല്‍ ഫലാസി നിര്യാതനായി

യുഎഇയിലെ പ്രമുഖ നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ മാജിദ് അല്‍ ഫലാസി നിര്യാതനായി
majid-al-falasi_890x500xt (1)

ദുബായ്: യുഎഇയിലെ പ്രമുഖ നടനും വോയിസ് ആര്‍ടിസ്റ്റുമായ മാജിദ് അല്‍ ഫലാസി (33) നിര്യാതനായി. യുഎഇയില്‍ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഹാസ്യ ആനിമേഷന്‍ സീരിസായ 'ഫ്രീജ്'ല്‍ ഉമ്മു സഈദ് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയ കലാകാരനാണ്. മാജിദ് അല്‍ ഫലാസിയുടെ ആകസ്‍മിക വേര്‍പാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ അനുശോചനങ്ങളും ഓര്‍മക്കുറിപ്പുകളും കൊണ്ട് നിറഞ്ഞു.

"ഞങ്ങളുടെ മുഖങ്ങളില്‍ സന്തോഷം വിരിയിച്ച ശബ്ദത്തിന് ഉടമ" എന്നാണ് പ്രമുഖ എമിറാത്തി എഴുത്തുകാരന്‍ അമാനി അല്‍ മത്റൂഷി ട്വിറ്ററില്‍ കുറിച്ചത്. 'അയല്‍പക്കം' എന്ന് അര്‍ത്ഥം വരുന്ന ടെലിവിഷന്‍ പരമ്പരയാണ് ഫ്രീജ്. 2006ല്‍ പുറത്തിറങ്ങിയ ഈ പരമ്പരയില്‍ ആധുനിക ദുബൈയില്‍ താമസിക്കുന്ന നാല് മുതിര്‍ന്ന സ്‍ത്രീകളുടെ കഥയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിലൊരു കഥാപാത്രമായ ഉമ്മു സഈദ് സംസാരിച്ചത് അന്തരിച്ച കലാകാരന്‍ മാജിദ് അല്‍ ഫലാസിയുടെ ശബ്ദത്തിലായിരുന്നു. 'ഫണ്‍ ഓള്‍ഡ് ഗേള്‍സ്' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ